ന്യൂദല്‍ഹി: ഗുരു നാനാക്ക് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പാകിസ്ഥാനിലേക്ക് തീര്‍ത്ഥാടനത്തിന് വഴിയൊരുങ്ങുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം തുറന്ന കര്‍ത്താര്‍പൂര്‍ ഇടനാഴി വഴിയാണ് ഗുരുപുരാബ് മഹോത്സവത്തിനായുള്ള തീര്‍ത്ഥയാത്ര. 17 നും 26 നും ഇടയില്‍ അത്തര്‍-വാഗാ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് വഴി 1500 ഓളം തീര്‍ഥാടകരുടെ സംഘം പാകിസ്ഥാന്‍ സന്ദര്‍ശിക്കും.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള 1974-ലെ ഉഭയകക്ഷി ചട്ടങ്ങള്‍ക്ക് കീഴിലാണ് ഈ സന്ദര്‍ശനം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്രീ ദര്‍ബാര്‍ സാഹിബ്, പഞ്ച സാഹിബ്, ഡെഹ്റ സാഹിബ്, നങ്കന സാഹിബ്, കര്‍താര്‍പൂര്‍ സാഹിബ്, സച്ച സൗദ എന്നീ ഗുരുദ്വാരകളിലേക്കാണ് തീര്‍ത്ഥാടനം. ഈ ജൂണില്‍ രണ്ട് തവണ സിഖ് തീര്‍ഥാടകര്‍ക്ക് പാകിസ്ഥാന്‍ അനുമതി നിഷേധിച്ചിരുന്നു. ഗുരു അര്‍ജന്‍ ദേവിന്റെ ബലിദാനദിനത്തിലും മഹാരാജ രഞ്ജിത് സിംഗിന്റെ സ്മൃതിവാര്‍ഷികത്തിലുമാണ് അനുമതി നിഷേധിക്കപ്പെട്ടത്.
Discussion about this post