ഹൈദരാബാദ്: കോ വാക്‌സിനും ഭാരത് ബയോടെക്കിനുമെതിരായ ലേഖനങ്ങള്‍ പിന്‍വലിക്കാന്‍ ദി വയറിനോട് തെലങ്കാന ഹൈക്കോടതി. രാജ്യത്തിന്റെ അഭിമാനമായ കോവാക്‌സിനെതിരെ പതിനാല് ലേഖനങ്ങളാണ് വയര്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെ നൂറ് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാരത് ബയോടെക് നല്കിയ ഹര്‍ജിയിലാണ് നടപടി. അപകീര്‍ത്തികരമായ പ്രചാരണങ്ങളില്‍ നിന്ന് സൈറ്റിന് കോടതി വിലക്കും ഏര്‍പ്പെടുത്തി.
ദി വയര്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് ജേര്‍ണലിസത്തിന്റെ പ്രസാധകന്‍, അതിന്റെ സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, സിദ്ധാര്‍ത്ഥ് ഭാട്ടിയ, എംകെ വേണു എന്നിവര്‍ക്കെതിരെയാണ് ഉത്തരവ്. ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് രാജ്യത്ത് ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചതാണ് കോവാക്‌സിന്‍. ഭാരത് ബയോടെക്കിനും കോവാക്‌സിനുമെതിരെ തെറ്റായ ആരോപണങ്ങള്‍ അടങ്ങിയ ഒന്നിലധികം ലേഖനങ്ങള്‍ ദി വയര്‍ പ്രസിദ്ധീകരിച്ചുവെന്ന് ഭാരത് ബയോടെക്കിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ വിവേക്‌റെഡ്ഡി വാദിച്ചു.
ആഗോളതലത്തില്‍ പ്രശസ്തമായ വാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് മുമ്പ് ക്ഷയം (ടിബി), സിക്ക റോട്ടാവൈറസ്, ചിക്കുന്‍ഗുനിയ, ടൈഫോയ്ഡ് എന്നിവയ്ക്കുള്ള വാക്സിനുകള്‍ വികസിപ്പിച്ചിട്ടുണ്ടെന്നും ദേശീയവും ആഗോളവുമായ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരത് ബയോടെക്കിന്റെ സാരഥികളായ കൃഷ്ണ എല്ലയെയും സുചിത്ര എല്ലയെയും രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചതാണെന്നും വിവേക് റെഡ്ഡി ചൂണ്ടിക്കാട്ടി.
Discussion about this post