VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പി .നാരായണന് ദേശീയ പത്രപ്രവര്‍ത്തക പുരസ്‌കാരം

VSK Desk by VSK Desk
5 April, 2018
in വാര്‍ത്ത, English
ShareTweetSendTelegram

പത്രപ്രവര്‍ത്തക രംഗത്തെ സമഗ്ര സംഭാവന മുന്‍ നിര്‍ത്തി മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന വിദ്യാനിവാസ് മിശ്ര ദേശീയ പത്രപ്രവര്‍ത്തക പുരസ്‌കാരത്തിന് ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി നാരായണനെ തെരഞ്ഞെടുത്തു. രണ്ട് ലക്ഷത്തി അമ്പത്തി ഒന്നായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രില്‍ പത്ത് ചൊവ്വാഴ്ച ഭോപ്പാലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പുരസ്‌കാര സമര്‍പ്പിക്കും.

പത്മഭൂഷണ്‍ ജേതാവും സംസ്‌കൃത പണ്ഡിതനും പത്രപ്രവര്‍ത്തകനുമായിരുന്ന വിദ്യാനിവാസ് മിശ്രയുടെ പേരിലുള്ള പുരസ്‌കാരം മധ്യപ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത് 2007ലാണ്.കേരളത്തിലെ ആര്‍ എസ് എസിന്റെ ആദ്യ കാല പ്രചാരകരില്‍ ഒരാളായ പി നാരായണന്‍ തൊടുപുഴ സ്വദേശിയാണ്. 1958 മുതല്‍ കേസരി വാരികയിലെ ലേഖനങ്ങളിലൂടെയാണ് മാധ്യമ രംഗത്തേക്ക് കടന്നു വന്ന അദ്ദേഹം ബിജെപിയുടെ ആദ്യ രൂപമായ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടന കാര്യദര്‍ശിയുമായിരുന്നു. പിന്നീട് ജന്മഭൂമി പത്രത്തിന്റെ പ്രസാധകന്‍, മാനേജര്‍, പ്രത്യേക ലേഖകന്‍, പത്രാധിപര്‍, മുഖ്യപത്രാധിപര്‍ എന്നീ നിലകളില്‍ 25 വര്‍ഷം സേവനമനുഷ്ഠിച്ചു. 15 വര്‍ഷത്തോളം ഓര്‍ഗനൈസര്‍, പാഞ്ചജന്യ വാരികയുടെ കേരള ലേഖകനുമായിരുന്നു.

കേരളത്തിലെ ആര്‍ എസ് എസിന്റെ ചരിത്രമുള്‍പ്പെടുന്ന ഓര്‍മ്മക്കുറിപ്പുകള്‍ അടങ്ങിയ ‘സംഘപഥത്തിലൂടെ’ എന്ന പ്രതിവാര പംക്തി കഴിഞ്ഞ 19 വര്‍ഷമായി ജന്മഭൂമി പത്രത്തില്‍ എഴുതി വരുന്നു. ഇതിലെ തെരഞ്ഞെടുത്ത പംക്തികള്‍ അടുത്തിടെ പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയിരുന്നു.

കെ ഭാസ്‌കര്‍ റാവു സമര്‍പ്പിത ജീവിതം, ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍, കമ്മ്യൂണിസത്തിന്റെ തകര്‍ച്ച, കര്‍മ്മയോഗി കെ കേളപ്പന്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇംഗ്ലീഷില്‍ നിന്നും ഹിന്ദിയില്‍ നിന്നുമായി 40 ഓളം പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേസരി വാരിക ഏര്‍പ്പെടുത്തിയ രാഘവീയം പുസ്‌കാരം 2008 ല്‍ നേടിയിട്ടുണ്ട്.

എം എ രാജേശ്വരിയാണ് ഭാര്യ, മനു നാരായണന്‍(സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അമേരിക്ക) അനു നാരായണന്‍ (മാധ്യമപ്രവര്‍ത്തകന്‍) എന്നിവര്‍ മക്കളാണ്.

Tags: #MALNTHT
ShareTweetSendShareShare

Latest from this Category

സംഘം സാര്‍ത്ഥകമാകുന്നത് ഭാരതം വിശ്വഗുരുവാകുമ്പോള്‍: ഡോ. മോഹന്‍ ഭാഗവത്

പൂജനീയ സർസംഘചാലകൻ്റെ വ്യാഖ്യാന മാലയിൽ പങ്കെടുത്ത് വിദേശ പ്രതിനിധികൾ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: സ്റ്റുഡൻ്റ്സ് ആൻ്റ് യൂത്ത് ലീഡേഴ്സ് കോൺഫറൻസ് 30ന് തിരുവനന്തപുരത്ത്

ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ അഞ്ചു വർഷങ്ങൾ : സെമിനാർ നടത്തി

ആര്‍എസ്എസ് ശ്രീകാര്യം ഭാഗ് ബൗദ്ധിക് പ്രമുഖ് ജി.വൈ. പ്രമോദ് അന്തരിച്ചു

ഓണാഘോഷങ്ങൾക്ക് തുടക്കം; തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രക്ക് കൊടിയേറി

Load More

Latest News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Minorities in Bangladesh must be protected: Acharya Sivaswaroopananda Swamikal

Hunt Against Minorities in Bangladesh: A Dangerous Signal for India’s Hindu Community : J. Nandakumar

Delhi Hindu Sikh Global Forum protests in front of the Canadian Embassy against temple violence in Canada

Load More

Latest Malayalam News

സംഘം സാര്‍ത്ഥകമാകുന്നത് ഭാരതം വിശ്വഗുരുവാകുമ്പോള്‍: ഡോ. മോഹന്‍ ഭാഗവത്

പൂജനീയ സർസംഘചാലകൻ്റെ വ്യാഖ്യാന മാലയിൽ പങ്കെടുത്ത് വിദേശ പ്രതിനിധികൾ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: സ്റ്റുഡൻ്റ്സ് ആൻ്റ് യൂത്ത് ലീഡേഴ്സ് കോൺഫറൻസ് 30ന് തിരുവനന്തപുരത്ത്

ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ അഞ്ചു വർഷങ്ങൾ : സെമിനാർ നടത്തി

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies