ന്യൂദല്‍ഹി: ‘സുനന്ദ പുഷ്‌കറിനെ ഓര്‍ത്തെങ്കിലും കശ്മീരി പണ്ഡിറ്റുകളെ അപമാനിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ശശി തരൂരിനോട് വിവേക് അഗ്നിഹോത്രി. കശ്മീര്‍ ഫയല്‍സിന്റെ പ്രദര്‍ശനം നിരോധിച്ച സിംഗപ്പൂര്‍ ഗവണ്‍മെന്റിന്റെ നടപടിയെ പ്രശംസിച്ചും കേന്ദ്രസര്‍ക്കാരിനെ പഴി പറഞ്ഞും ശശി തരൂര്‍ ചെയ്ത ട്വീറ്റിന് മറുപടിയായാണ് സിനിമയുടെ സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്നിഹോത്രിയുടെ അഭ്യര്‍ത്ഥന. ഇന്നലെ രാവിലെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രമോട്ട് ചെയ്ത കശ്മീര്‍ ഫയല്‍സ് സിംഗപ്പൂര്‍ നനിരോധിച്ചു എന്ന് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തത്. സിംഗപ്പൂരില്‍ നിരോധിച്ച ലോകപ്രശസ്ത സിനിമകളുടെ പട്ടിക ട്വീറ്റ് ചെയ്താണ് വിവേക് അഗ്നിഹോത്രി അതിന് മറുപടി പറഞ്ഞത്, ലോകത്തെ ഏറ്റവും പിന്തിരിപ്പന്‍ സെന്‍സര്‍ ബോര്‍ഡാണ് സിംഗപ്പൂരിലേതെന്ന് അഗ്നിഹോത്രി ചൂണ്ടിക്കാട്ടി.
കശ്മീരി ഹിന്ദുവായ സുനന്ദ പുഷ്‌കറിനെ ഓര്‍ത്തെങ്കിലും ട്വീറ്റ് പിന്‍വലിച്ച് അവരുടെ ആത്മാവിനോട് തരൂര്‍ മാപ്പ് പറയണമെന്നും വിവേക് അഗ്നിഹോത്രി ആവശ്യപ്പെട്ടു. അന്തരിച്ച സുനന്ദ പുഷ്‌കറിന്റെ ട്വിറ്റര്‍ ത്രെഡിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ട് ബോളിവുഡ് നടന്‍ അനുപം ഖേറും ‘കശ്മീരി പണ്ഡിറ്റുകളോട് അല്‍പ്പം അനുകമ്പ കാണിക്കാന്‍’ തരൂരിനോട് ആവശ്യപ്പെട്ടു.
‘കാശ്മീരി ഹിന്ദു വംശഹത്യയോടുള്ള നിങ്ങളുടെ നിസംഗത ദയനീയമാണ്. കാശ്മീരിയായ സുനന്ദയുടെ കാര്യമെങ്കിലും നിങ്ങള്‍ കാശ്മീരി പണ്ഡിറ്റുകളോട് അല്‍പ്പം അനുകമ്പ കാണിക്കണം’, അനുപംഖേര്‍ പോസ്റ്റ് ചെയ്തു.
Discussion about this post