ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ പ്രധാനകേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കി എന്‍ഐഎ. നിരോധിത ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബയുടെ സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട്(ടിആര്‍എഫ്) ഭീകരവാദ റിക്രൂട്ട്‌മെന്റ് നടത്തുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് റെയ്ഡ്. റിക്രൂട്ട്‌മെന്റ് കേസുകളില്‍ ടിആര്‍എഫ് കമാന്‍ഡര്‍മാരായ സജ്ജാദ് ഗുല്‍, സലിം റഹ്‌മാനി എന്ന അബു സാദ്, സൈഫുള്ള, സാജിദ് ജട്ട് എന്നിവര്‍ക്കായാണ് തെരച്ചില്‍.
Discussion about this post