ധാക്ക: എനിക്കുള്ള എല്ലാ അവകാശങ്ങളും നിങ്ങള്‍ക്കുമുണ്ടെന്ന് ബംഗ്ലദേശിലെ ഹിന്ദുസമൂഹത്തോട് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. നിങ്ങള്‍ ന്യൂനപക്ഷമാണെന്ന് ചിന്തിക്കരുത്. എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും രാജ്യത്ത് തുല്യാവകാശമാണുള്ളത്, രാജ്യത്തെ ഹിന്ദുസമൂഹത്തിന് ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി പറഞ്ഞു.
ധാക്കയിലെ ധാകേശ്വരി മന്ദിര്‍, ചട്ടോഗ്രാമിലെ ജെഎം സെന്‍ ഹാള്‍, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭബാന്‍ എന്നിവിടങ്ങളില്‍ നടന്ന പരിപാടികളില്‍ വെര്‍ച്വലായി പങ്കെടുക്കുകയായിരുന്നു ഷെയ്ഖ് ഹസീന.
ഏതെങ്കിലും മതവിഭാഗത്തിലെ ദുര്‍ബുദ്ധികളുടെ പേരില്‍ രാജ്യത്താകെ അവസ്ഥ മോശമാണെന്ന പ്രചാരണം ശരിയല്ല. അത്തരക്കാര്‍ക്ക് ഒരിക്കലും രാജ്യത്തിന്‍റെ മതസൗഹാര്‍ദം തകര്‍ക്കാന്‍ കഴിയില്ല. ആ വിശ്വാസവും ഐക്യവും നിലനിര്‍ത്തണം. ഹിന്ദുക്കള്‍ക്ക് ബംഗ്ലദേശില്‍ അവകാശമില്ലെന്നും വിവേചനം നേരിടുന്നുവെന്നുമുള്ളതരത്തില്‍ പ്രചരിക്കുന്നത് ദുഃഖകരമാണ്. ഏത് സങ്കടകരമായ സാഹചര്യങ്ങളിലും സര്‍ക്കാര്‍ ഒപ്പമുണ്ട്, ഷെയ്ഖ് ഹസീന പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വേണ്ടവിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
പശ്ചിമബംഗാളിലുള്ളതിനേക്കാള്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ ധാക്കയിലുണ്ട്. ബംഗ്ലാദേശിലുടനീളം ദുര്‍ഗാപൂജ വലിയ ആഹ്ലാദത്തോടെയാണ് ആഘോഷിച്ചിക്കുന്നത്. മസ്ജിദുകള്‍ മാത്രമല്ല, മന്ദിറുകളും നവീകരിക്കുന്നതില്‍ സര്‍ക്കാര്‍ വലിയതോതില്‍ സഹകരിക്കുന്നത്. ആരുടെയും മതവികാരം വ്രണപ്പെടുത്തുന്ന എന്തെങ്കിലും പറയുന്നത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post