ഹൈദരാബാദ്: വിവാദ കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ഷോ തടയാന്‍ ശ്രമിക്കുമെന്ന് ആരോപിച്ച് തെലങ്കാനയിലെ ബിജെപി എംഎല്‍എ ടി. രാജസിങ്ങിനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. ടിആര്‍എസ് സര്‍ക്കാരിന്‍റെ ഹിന്ദുവിരുദ്ധ അജണ്ടയുടെ ഭാഗമാണ് ഫാറൂഖിയുടെ പരിപാടിയെന്നും അത് തടയണമെന്നും രാജസിങ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
ജനുവരിയില്‍ മുനവര്‍ ഫാറൂഖി പ്രഖ്യാപിച്ചിരുന്ന ‘ദാന്ധോ’ എന്ന ഷോ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് അത് റദ്ദാക്കേണ്ടി വന്നിരുന്നു, ഹിന്ദു-മുസ്ലിം സ്പര്‍ധയുണ്ടാക്കുന്ന ഷോയാണ് ഫാറൂഖിയേടേത് എന്ന് ആരോപിച്ചാണ് പ്രതിഷേധം.
അതേസമയം ഇന്നലെ ബെംഗളൂരുവില്‍ ഫാറൂഖി നടത്താനിരുന്ന ഡോംഗ്രി ടു നോവെയര്‍’ ഷോയ്ക്ക് പോലീസ് വീണ്ടും അനുമതി നിഷേധിച്ചു. നഗരത്തില്‍ പരിപാടിക്ക് സംഘാടകര്‍ അനുമതി വാങ്ങാത്തതിനാലാണിതെന്ന് പോലീസ് പറഞ്ഞു
Discussion about this post