മഹാകുംഭമേളയിൽ ബുദ്ധനോ? ടെക്സ്റ്റ് ബുക്ക് ചരിത്രകാരന്മാർ ചോദ്യങ്ങളുമായി വരും.
എന്നാൽ കുംഭമേളയെ വ്യത്യസ്തമാക്കുന്ന അനേകം സവിശേഷതകളിൽ അതും പെടും.

പുരോഹിതനും വഴിപാടും കരിയും കരിമരുന്നുമില്ലാതെ,
കോടികൾ ഒഴുകിയെത്തുന്നു.
പുണ്യ സംഗമത്തിൽ മുങ്ങി നിവർന്ന് ആത്മനിർവൃതിയോടെ മടങ്ങുന്നു.
സംസ്ഥാനങ്ങളുടെ അതിർത്തികൾ മായുന്നു. ഭാഷകൾ ലയതാളം തീർക്കുന്നു.ദ്വൈതിയും അദ്വൈതിയും ഒന്നാകുന്നു. അനാദിയായൊഴുകുന്ന ഒരു സാംസ്കാരിക പ്രവാഹത്തിൻ്റെ അനന്ത ശക്തി!
നട്ടുച്ചയ്ക്ക് വിശന്നു തുടങ്ങിയപ്പോൾ സ്നേഹപൂർവ്വം വിളിച്ചു പ്രസാദം വിളമ്പിത്തന്നത് മഥുരയിലെ ഗുരുദേവ ആശ്രമം. രാത്രി ദോശയും സാമ്പാറും മധുരമൂറുന്ന പ്രസാദവും തന്നത് തിരുവണ്ണാമലൈയിലെ ഗുരുദേവാ ശ്രമത്തിലെ സംന്യാസിനിയമ്മ..
സനാതന ധർമ്മത്തിൻ്റെ ഇതൾ വിരിഞ്ഞ (ഇനിയും വിരിയാനിരിക്കുന്നതുമായ) വൈവിധ്യങ്ങളുടെ നിറഞ്ഞ ഘോഷയാത്ര.
വിശ്വഹിന്ദു പരിഷത്തിനനുവദിച്ച അഞ്ച് ഏക്ര സ്ഥലത്തിൽ നിന്നാണ് ബൗദ്ധ കുടീരത്തിനും സ്ഥലം കണ്ടെത്തിയത്.ബൗദ്ധ സംഗമത്തിൽ എത്തിയത് പതിനായിരങ്ങൾ.ബോധോദയത്തിൻ്റെ പുതിയ മാർഗ്ഗങ്ങളിൽ അപരത്വത്തിന് സ്ഥാനമില്ലാതാവുന്നു. ഭഗീരഥപ്രയത്നങ്ങളിലൂടെ ഗംഗ നിറഞ്ഞൊഴുകുകയാണ്.പുതിയ തീരങ്ങളിലൂടെ.
പിളർപ്പിൻ്റെ ഏത് മൂർച്ചയേറിടുന്ന വാളുകളെയും ഇല്ലാതാക്കാൻ
ഒരു നദിയ്ക്ക്, പുണ്യജലത്തിലെ ഒരു ചെറു തുള്ളിക്ക് കഴിയും.
എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന, ആശ്ലേഷിക്കുന്ന സനാതന ധർമ്മത്തിൻ്റെ വിശ്വവ്യാപനത്തിനുള്ള അമൃതകുംഭങ്ങളാണ് മഹാകുംഭമേളയിൽ നിന്ന് ഉറവയെടുത്തത്.
ജയ ജയ ഗംഗേ
ഹര ഹര ഗംഗേ
Discussion about this post