കോൽക്കത്ത: ദുർഗാപൂജ ആഘോഷങ്ങൾക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഓരോ സംഘാടക സമിതിക്കുമുള്ള സർക്കാർ സഹായം 10,000 രൂപയും വൈദ്യുതി നിരക്കിളവ് 10 ശതമാനവും വർധിപ്പിച്ചതായാണു മമതയുടെ പ്രഖ്യാപ നം. ഇതോടെ, ദുർഗാപൂജാ സമിതിക്ക് സർക്കാർ സഹായം 60,000 രൂപയായി ഉയർന്നു. വൈദ്യുതി നിരക്കിൽ 60 ശതമാനം വരെ ഇളവും ലഭിക്കും. 43,000 ദുർഗാപൂജാ കമ്മിറ്റികളാണു സംസ്ഥാനത്തുള്ളത്.
സെപ്റ്റംബർ 30 മുതൽ ഒക്റ്റോബർ 10 വരെ മുഴുവൻ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപന ങ്ങൾക്കും അവധി പ്രഖ്യാപിച്ച മമത സെപ്റ്റംബർ ഒന്നിന് കോൽക്കത്തയിൽ മെഗാറാലി നടത്തുമെന്നും അറിയിച്ചു. ദുർഗാപൂജയെ യുനെസ്കോ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിന്‍റെ ആഘോഷമായാണു റാലി.
മമതയ്ക്കെതിരേ മുഖ്യപ്രതിപക്ഷം ബിജെപി ന്യൂനപക്ഷ പ്രീണനമെന്ന ആരോപണം ശക്തമായി ഉന്നയിക്കുന്നതിനിടെയാണു ദുർഗാപൂജയ്ക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചു മമതയുടെ തിരിച്ചടി, മുഹറം, ദുർഗാ പുജാ ആഘോഷങ്ങൾ ഒരേ സമയത്തു വന്നപ്പോൾ ദുർഗാ വിഗ്രഹ നിമജ്ജനം തടഞ്ഞ മമതയുടെ നടപടി 2016ലും 2017ലും വാദങ്ങൾക്കു വഴിവച്ചിരുന്നു. പിന്നീടു കോൽക്കത്ത ഹൈക്കോടതി മമതയുടെ ഉത്തരവുകൾ റദ്ദാക്കി. ഇതിനു പിന്നാലെ ദുർഗാപൂജാ കമ്മിറ്റികൾക്ക് സർക്കാർ സഹായം പ്രഖ്യാപിക്കുക യായിരുന്നു മമത.
Discussion about this post