കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സെപ്റ്റംബർ 8 ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യത. സെപ്റ്റംബർ 7 നു ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കർണാടകക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുളിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. അതിന്റെ സ്വാധീനത്താൽ അടുത്ത 48 മണിക്കൂറിനുള്ളിൽ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ഇതിൻ്റെയെല്ലാം ഫലമായാണ് വ്യാപക മഴ പ്രതീക്ഷിക്കുന്നത്.
Discussion about this post