സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്‌റ്റോറി’ക്ക് രാജ്യത്താകെ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പത്ത് ദിവസം കൊണ്ട് നൂറ് കോടിയിലേറെ വരുമാനവും ചിത്രത്തിന് ലഭിച്ചു. ആദാ ശർമ്മയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്.പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ വളരെ അധികം സന്തോഷമുണ്ടെന്നാണ് നടി ആദാ ശര്‍മ്മ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
‘പ്രേക്ഷകര്‍ എല്ലായ്‌പ്പോഴും തനില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നതായി തോന്നിയിട്ടുണ്ട്. ഞാന്‍ ചെയ്യുന്ന ഓരോ സിനിമയും എന്റെ അവസാനത്തേതാണെന്ന് എന്ന ചിന്തയോടെയാണ് സ്വീകരിക്കുന്നത്. കാരണം എനിക്ക് മറ്റൊരു അവസരം ലഭിക്കുമോ എന്ന് അറിയില്ല. ആരെങ്കിലും എന്നില്‍ വീണ്ടും വിശ്വാസം അര്‍പ്പിച്ച് കഥപാത്രങ്ങള്‍ നല്‍കുമെന്നതും വ്യക്തമല്ല. എന്നാല്‍ പ്രേക്ഷകര്‍ക്ക് എപ്പോഴും എന്നെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്റെ സ്വപ്‌നങ്ങള്‍ എപ്പോഴും ചെറുതായിരുന്നു. നല്ല വേഷങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ എനിക്ക് എത്രയെണ്ണം ലഭിക്കുമെന്ന് അറിയില്ല. ഞാന്‍ ഭാഗ്യവതിയാണ്. ഇതുപോലൊന്ന് ഞാന്‍ സ്വപ്നം കണ്ടില്ല. ഇന്‍ഡസ്ട്രിയില്‍ ഭാഗമാകാത്ത എനിക്ക് പ്രേക്ഷകരില്‍ നിന്ന് ഇത്രയധികം സ്‌നേഹം സ്വീകരിക്കാന്‍ പാടില്ലായിരുന്നു എന്നുവരെ എനിക്ക് തോന്നി.
ഇത്രയധികം ആളുകള്‍ സിനിമ കണ്ടു എന്നത് എന്നെ ശരിക്കും സ്പര്‍ശിച്ചു. ഞങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായെന്ന് ഞാന്‍ കരുതുന്നു. ഈ സിനിമ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ പെണ്‍കുട്ടികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്ന ചിന്ത ഉണ്ടായിരുന്നു. ഇത്രയധികം ആളുകള്‍ ഇപ്പോള്‍ ഇത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
നൂറ് കോടി കളക്ഷൻ നേടിയെന്ന് പറയുന്നത് യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത് ഒരുപാട് പേർ ഈ സിനിമ സ്വീകരിച്ചുവെന്നാണ്. പ്രമോഷനുകൾക്കും പബ്ലിസിറ്റിക്കുമായി നിങ്ങൾക്ക് ധാരാളം പണം ചിലവഴിക്കാം, എന്നാൽ ഒരാളുടെ ഹൃദയത്തിൽ ഇടം നേടുകയെന്നത് ഏറെ പ്രയാസമാണ്. അത് നിങ്ങൾക്ക് വിലയ്‌ക്ക് വാങ്ങാനാകില്ല. ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തിൽ എത്താൻ എനിക്ക് സാധിച്ചു. യു.എസ്.എ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. തീവ്രവാദം ഒരു യഥാർത്ഥ കാര്യമായതിനാൽ ആളുകൾ അത് കാണുന്നു.നിരവധി പേർ സന്ദേശം അയക്കാറുണ്ട്.
മോളേ എങ്ങനെയുണ്ട്? എങ്ങനെ ഈ സിനിമ ചെയ്തു’വെന്നാണ് തീയേറ്ററിൽ നിന്ന് ഒരു ആന്റി ചോദിച്ചത്. ഞങ്ങൾ ഒരുപാട് കരഞ്ഞെന്നും അവർ പറഞ്ഞു. ‘ആദാ, നിനക്ക് എങ്ങനെയുണ്ട്, എന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്ന് മനശാസ്‌ത്രജ്ഞൻ ചോദിച്ചു. സിനിമ കണ്ട എല്ലാവരും എന്നെക്കുറിച്ചാണ് ചോദിക്കുന്നത്. സത്യം പറഞ്ഞാൽ, ഞാൻ ഇതിൽ നിന്ന് പുറത്തുകടന്നിട്ടില്ല. ആ വികാരങ്ങളെല്ലാം ഇപ്പോഴും എന്നിലുണ്ട്, ഒരു സമാധാനവും തോന്നുന്നില്ല.എല്ലാം പെട്ടെന്ന് സംഭവിച്ചു, ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നു, എന്റെ വികാരങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കറിയില്ല അറിയില്ല.’- ആദാ ശർമ്മ പറഞ്ഞു.
Discussion about this post