കൊല്‍ക്കൊത്ത: ഒരുകാലത്ത് ബംഗ്ലാദേശികളും ഹിന്ദുക്കളായിരുന്നെന്നും അവര്‍ക്ക് ഹിന്ദുക്കളെ മാറ്റിനിര്‍ത്താനാവില്ലെന്നും ബംഗ്ലാദേശി എഴുത്തുകാരി ഷര്‍ബാരി സൊഹ്‌റ അഹമ്മദ്. എന്നാല്‍ ഇപ്പോള്‍ ബംഗ്ലാദേശികളെ അവരുടെ ഹൈന്ദവപാരമ്പര്യത്തെക്കുറിച്ച് ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്നും ഷര്‍ബാരി ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിലെ ധാക്കയില്‍ ജനിച്ച് ഇപ്പോള്‍ അമേരിക്കയിലാണ് ഷര്‍ബാരി താമസിക്കുന്നത്. പ്രശസ്തമായ അമേരിക്കന്‍ ത്രില്ലര്‍ ഡ്രാമ ക്വാന്റികോയുടെ സൃഷ്ടാക്കളില്‍ ഒരാളാണ് ഷര്‍ബാരി. ബംഗാളി എന്ന നിലയില്‍ തനിക്കു ലഭിക്കേണ്ട സ്വീകാര്യത ബംഗ്ലാദേശുകാരി എന്നായി പോവുകയാണ്. ഇതിനുപിന്നില്‍ ചില മതഗ്രൂപ്പുകളുണ്ടെന്നും അവര്‍ പറഞ്ഞു. ‘ബംഗ്ലാദേശുകാര്‍ക്ക് അവരുടെ ഹിന്ദു പാരമ്പര്യം എങ്ങിനെയാണ് നിരാകരിക്കാനാവുക. തങ്ങള്‍ യഥാര്‍ഥത്തില്‍ ഹിന്ദുക്കളായിരുന്നു. ഇസ്ലാം പിന്നീടാണ് ബംഗ്ലാദേശിലേക്കെത്തിയത്.’ ഷര്‍ബാരി പിടിഐയോടു പറഞ്ഞു. ബ്രിട്ടീഷുകാരാണ് തങ്ങളുടെ സംസ്‌കാരം നശിപ്പിച്ചില്ലാതാക്കിയത്. കോളനിവത്കരണത്തിന്റെ ഭാഗമായി ഹിന്ദു- മുസ്ലീം എന്നിങ്ങിനെ വിഭജിച്ച് ഭാരതത്തന്നെ മാറ്റിമറിച്ചെന്നും ഷര്‍ബാരി. താന്‍ ബംഗ്ലാദേശിലായിരുന്നെങ്കില്‍ തന്റെ ആദ്യത്തെ നോവലായ ഡസ്റ്റ് അണ്ടര്‍ ഹേര്‍ ഫീറ്റ് എഴുതാന്‍ പോലും സാധിക്കില്ലായിരുന്നു എന്ന് അവര്‍ പറഞ്ഞു. യാഥാസ്ഥിതിക ഇസ്ലാമിസ്റ്റുകള്‍ ഇന്ന് ബംഗ്ലാദേശിന്റെ അസ്ഥിത്വം തന്നെ ഇല്ലാതാക്കുന്നതാണ് കാണുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനോട് യുദ്ധം ചെയ്യാനായി കൊല്‍ക്കൊത്തയിലെത്തിയ അമേരിക്കന്‍ സൈന്യത്തിന്റെയും അവരോടൊപ്പം ചേരുന്ന യാസ്മിന്‍ ഖാന്‍ എന്ന ക്ലബ് ഡാന്‍സറുടെയും കഥയാണ് ഡസ്റ്റ് അണ്ടര്‍ ഹേര്‍ ഫീറ്റ്.
Discussion about this post