ന്യൂഡല്‍ഹി: ജെഎന്‍യു കോളേജിലെ കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥി നേതാവ് ഐഷ ഘോഷിനെ ബംഗാളിന്റെ ഭാവി മുഖ്യമന്ത്രിയെന്നുവരെ വാഴ്ത്തിപ്പാടുകയാണ് മലയാള മാധ്യമങ്ങള്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കരുത്തുറ്റ എതിരാളി, ഡല്‍ഹി പോലീസിനെ വിറപ്പിച്ച ക്ഷുഭിത യൗവനം, അമിത് ഷായെ മുട്ടുകുത്തിക്കാന്‍ ജനിച്ച ബംഗാള്‍ കടുവ എന്നൊക്കെയാണ് ഐഷ ഘോഷിനെ വിശേഷിപ്പിക്കുന്നത്. രണ്ടു മൂന്ന് വര്‍ഷം മുന്‍പ് തീവ്രവാദികള്‍ക്ക് സ്തുതിപാടിയ കമ്മ്യൂണിസ്റ്റ് നേതാവിനെ ഭാവി പ്രധാനമന്ത്രിയായി വരെ വാഴ്ത്തിയിരുന്നു ഇവര്‍. കനയ്യകുമാര്‍ എന്ന ആ വിപ്ലവസിംഹം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ നിന്നുപോലും ജയിക്കില്ലെന്ന് ഉറപ്പായും അറിയാമായിരുന്നിട്ടും യാസിന്‍ മാലിക്കിനെയും ഗീലാനിയെയും സ്തുതിച്ചു എന്ന ഒറ്റക്കാരണത്താല്‍ ജിഹാദി മാധ്യമങ്ങളുടെ ഹീറോ ആയി മാറിയതാണ്. ഐഷ ഘോഷ് ഉയര്‍ത്തുന്നതും ജിഹാദി മുദ്രാവാക്യങ്ങള്‍ തന്നെ. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ അതിനെ കാലത്തിന്റെ കാവ്യനീതിയായി മുദ്രകുത്തിയാണ് ഇത്തരം കമ്മ്യൂണിസ്റ്റ് ജിഹാദികള്‍ ലൈംലൈറ്റിലേക്ക് കടന്നുവരുന്നത്. കാവിരാഷ്ട്രീയത്തിന് അന്ത്യം കുറിക്കാനുള്ള മനക്കരുത്തുമായാണ് ഐഷ ജെഎന്‍യുവിലെത്തിയതെന്നൊക്കെ കേരളത്തിലെ ഗീര്‍വാണ സിംഹങ്ങള്‍ പുകഴ്ത്തിപ്പാടി. സ്വന്തക്കാരെയെല്ലാം ക്യാമ്പസിലേക്ക് വിളിച്ചുവരുത്തി അടിച്ചിട്ട് ഓടിപ്പോകാന്‍ പറയുന്ന മൂന്നാംകിട സിനിമ ബുദ്ധിക്ക് ഇത്രയും സ്തുതിപാഠകരെ എങ്ങിനെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നു എന്നറിയുന്നില്ല. എയിംസില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനി തന്നെ വന്നു മര്‍ദിച്ചുവെന്ന സാമാന്യബുദ്ധിക്ക് നിരക്കാത്ത വാദവുമുയര്‍ത്തിയാണ് ഐഷ സഹതാപം ഏറ്റുവാങ്ങിയത്. തലയില്‍ വെള്ളക്കെട്ടും കെട്ടി അതില്‍ പത്തും പതിനാറും സ്റ്റിച്ചുകളുണ്ടെന്നും കൈയനക്കാന്‍ കഴിയാതെ ബാന്‍ഡേജ് ഇട്ടിരിക്കയാണെന്നും മാധ്യമങ്ങളോട് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തില്‍ പറന്നിറങ്ങിയ വിപ്ലവസിംഹത്തിന്റെ തലയില്‍ ഒരു പോറല്‍ പോലുമില്ലെന്നും കൈകള്‍ക്ക് യാതൊരു കുഴപ്പമില്ലെന്നും ലൈവായി കണ്ടവരാണ് കേരളീയര്‍. രാജ്യരക്ഷയ്ക്കായി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെ കണ്ണടച്ചെതിര്‍ക്കാന്‍ ഒരു കൂട്ടം സാമൂഹ്യവിരുദ്ധരെ സൃഷ്ടിച്ചെടുക്കാന്‍ വര്‍ഷാവര്‍ഷം കോടികളാണ് സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ജെഎന്‍യുവില്‍ പഠിക്കുന്നവരുടെ രക്ഷിതാക്കളുടെ വരുമാനത്തിനനുസരിച്ച് ഫീസ് പുനര്‍നിര്‍ണയിച്ചപ്പോള്‍ അതിനെതിരെ വിദ്യാര്‍ഥികളെ ആക്രമിച്ചവരാണ് മലയാള മാധ്യമങ്ങളുടെ കണ്‍കണ്ട വിപ്ലസിംഹങ്ങള്‍. വിപ്ലവത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ അരാജകത്വം സൃഷ്ടിക്കാന്‍ തുനിഞ്ഞിറങ്ങിയ അര്‍ബന്‍ നക്‌സലുകളുടെ പിന്തുണയോടെ എന്തും പറയുന്ന ജിഹാദികളായി മാറിയിരിക്കുകയാണ് കേരളത്തിലെ ഒട്ടുമിക്ക മാധ്യമപ്രവര്‍ത്തകരും. അമിത് ഷായ്ക്ക് ഗോ ബാക്ക് വിളിച്ച് മലയാള മാധ്യമങ്ങളുടെ ഹീറോ ആയ മലയാളി യുവതിക്ക് ഭീഷണിയെന്നാണ് ഇവിടെ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഭയമുണ്ട് എന്നും, ആരില്‍ നിന്നും ഭീഷണിയില്ലെന്നും വ്യക്തമായി അവര്‍ പറയുന്നു. അതൊന്നും ശ്രദ്ധിക്കാന്‍ പോലും കൂട്ടാക്കാതെ ആ യുവതിയുടെ കാര്യത്തില്‍ മാധ്യമം എടുക്കുന്ന തീരുമാനമാണ് പ്രേക്ഷകര്‍ക്കായി എഴുതി നല്‍കുന്നത്. ദേശീയമാധ്യമങ്ങളിലെ വിപ്ലവസിംഹങ്ങള്‍ ജിഹാദി അക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കുമ്പോള്‍ അവരെയെല്ലാം കാവി പുതപ്പിക്കുന്ന മലയാള മാധ്യമപ്രവര്‍ത്തകര്‍ ജിഹാദികള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുകയാണ് ചെയ്യുന്നത്. സിഐടിയു യൂണിയന്‍ തയാറാക്കുന്ന സിലബസില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് നിഷ്പക്ഷത എന്ന വാ്ക്കുപോലും അന്യം നിന്നുപോയിരിക്കുകയാണ്. ഇത്തരം മാധ്യമപ്രവര്‍ത്തകര്‍ അടവച്ചു വിരിയിച്ചെടുക്കുന്ന കമ്മ്യൂണിസ്റ്റ് ചാവേറുകള്‍ ഇനിയും എത്രനാള്‍ ജിഹാദി മാധ്യമങ്ങളുടെ ലൈംലൈറ്റില്‍ നില്‍ക്കുമെന്ന് കണ്ടറിയാം.
Discussion about this post