VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

അവഗണിച്ചവരെ പരിഗണിച്ച യോഗിയെ മലയാള മാധ്യമങ്ങള്‍ കണ്ടില്ല.

VSK Desk by VSK Desk
10 January, 2020
in വാര്‍ത്ത
ShareTweetSendTelegram

ലഖ്‌നൗ: എന്തിനും ഏതിനും ഉത്തരേന്ത്യയിലേക്ക് ഭൂതക്കണ്ണാടി വച്ചു നോക്കിയിരിക്കുന്ന മലയാള മാധ്യമരംഗത്തെ വിദഗ്ധര്‍ ഇന്ന് യുപിയില്‍ ഒരു സുപ്രധാന സംഭവം നടന്നത് അറിയാത്ത ഭാവം നടിക്കുകയാണ്. അത് ഇതാണ്- ധീരവിപ്ലവകാരി അഷ്ഫഖുള്ള ഖാന് സ്മാരകം പണിയാന്‍ യുപി സര്‍ക്കാര്‍ 234 കോടി രൂപ അനുവദിച്ചു. യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരില്‍ 120 ഏക്കര്‍ വിസ്തൃതിയുള്ള സുവോളജിക്കല്‍ ഗാര്‍ഡന്‍ പണിയാനാണ് സര്‍ക്കാര്‍ തീരുമാനം. യുപിയിലെ ശുചിമുറിയുടെ ചുമരിടിഞ്ഞാല്‍ പോലും ബ്രേക്കിംഗ് ന്യൂസ് ആക്കുന്നവര്‍ക്ക് ഇത് കാണാതിരിക്കാന്‍ മാത്രമേ കഴിയൂ, കാരണം വാക്കിലല്ല, പ്രവര്‍ത്തിയിലാണ് ദേശീയത എന്നു തെളിയിക്കുകയാണ് യോഗി ചെയ്തത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതിവയ്‌ക്കേണ്ട പേരാണ് അഷ്ഫഖുള്ള ഖാന്‍ എന്നത്. ഇതുവരെയുള്ള ഒരു സര്‍ക്കാരും ഗൗനിക്കാതെ കിടന്ന ഈ ധീരദേശാഭിമാനിയെ സ്മരിക്കുന്നതിലൂടെ യോഗി ആദിത്യനാഥ് ഇന്ത്യക്കാര്‍ക്ക് മുഴുവനായും ഒരു നല്ല സന്ദേശമാണ് നല്‍കിയിരിക്കുന്നത്. എന്തിലും ഏതിലും മതത്തിന്റെ പേരില്‍ മുതലെടുക്കുന്നവര്‍ക്ക് അഷ്ഫഖുള്ള ഖാനെ അറിയില്ല. അങ്ങിനെയുള്ളവരിലേക്ക് ധീരദേശാഭിമാനികളെ എത്തിക്കുക എന്ന ചരിത്രദൗത്യമാണ് യോഗി ഏറ്റെടുത്തു നിര്‍വഹിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ഒരു പത്താന്‍ കുടുംബത്തില്‍ 1900 ഒക്ടോബര്‍ 22നാണ് അഷ്ഫാഖ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ആ ഗ്രാമത്തിലെ ജമീന്ദാരായിരുന്നു. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അഷ്ഫാക്കിന് തന്നേക്കാള്‍ മുന്നു വയസ് മൂപ്പുള്ള ഒരു സുഹൃത്തിനെ കിട്ടി- രാം പ്രസാദ് ബിസ്മില്‍. സ്‌കൂള്‍ പഠനകാലത്ത് തന്നെ ഗാന്ധിജി ആഹ്വാനം ചെയ്ത സമര പരിപാടികളില്‍ അഷ്ഫാഖ് പങ്കെടുക്കാന്‍ തുടങ്ങി. പഠനം മുടക്കിയും സമരപരിപാടികളില്‍ പങ്കെടുക്കുന്നത് കുടുംബത്തിനു പിടിച്ചില്ല. ഇതേത്തുടര്‍ന്ന് അഷ്ഫാഖിനെ കുടുംബത്തില്‍ നിന്നു പുറത്താക്കി. എന്നാല്‍ തന്റെ ഉറ്റ ചങ്ങാതി രാം പ്രസാദ് ബിസ്മില്‍ എല്ലാ സഹായവുമായി അഷ്ഫാഖിനൊപ്പം നിന്നു. ഇവരുടെ ദേശസ്നേഹത്തിനും സൗഹൃദത്തിനുമിടയില്‍ ജാതീയ- മത ചിന്തകള്‍ക്ക് വേലിക്കെട്ട് തീര്‍ക്കാനായില്ല. ആര്യസമാജത്തിന്റെ യോഗത്തിന് ഇരുവരും പങ്കെടുക്കുമായിരുന്നു. ഈ സമയത്താണ് അധികാരമോഹം കൊണ്ട് ആളെക്കൊല്ലാന്‍ ബ്രിട്ടീഷുകാര്‍ മുന്നിട്ടിറങ്ങുന്നത്. ഹിന്ദു- മുസ്ലീം സംഘര്‍ഷമുണ്ടാക്കി ലാഭമെടുക്കാന്‍ മുസ്ലീം ലഹള അവര്‍ നെയ്‌തെടുത്തു. ചില മുസ്ലിം കലാപക്കാര്‍ ഒരു ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ടു. പക്ഷേ സ്വന്തം സമുദായാംഗങ്ങളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി് അഷ്ഫാഖ് ആ ശ്രമം പരാജയപ്പെടുത്തി. ഗാന്ധിജി പ്രാധാന്യം നല്‍കിയിരുന്ന അഹിംസ സിദ്ധാന്തത്തില്‍ നിന്നും വ്യതിചലിച്ച് ഭാരതഭൂമിക്ക് സ്വാതന്ത്ര്യം ലഭ്യമാക്കാന്‍ ഏതു സമരമുറയും സ്വീകരിക്കണമെന്നായിരുന്നു അഷ്ഫാഖിന്റെയും ബിസ്മിലിന്റെയും അഭിപ്രായം. അതിനായി ഹിന്ദുസ്ഥാന്‍ റിപബ്ലിക്കന്‍ അസോസിയേഷന്‍ എന്നൊരു സംഘടന രൂപീകരിച്ചു. വിവിധ സ്ഥലങ്ങളില്‍ യോഗങ്ങള്‍ വിളിച്ച് ആളുകളെ തങ്ങളോടൊപ്പം കൂട്ടി. പക്ഷെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും ആയുധങ്ങള്‍ വാങ്ങുന്നതുള്‍പ്പടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും പണമില്ലായിരുന്നു. ആയിടെ അഷ്ഫാഖ് ലഖ്‌നൗവിലേക്ക് ഒരു തീവണ്ടി യാത്ര നടത്തി. ആ യാത്രയില്‍ പണമുണ്ടാക്കാനുള്ള ആശയവും അദ്ദേഹത്തിനു ലഭിച്ചു. തീവണ്ടി കൊള്ളയടിക്കുക എന്നതായിരുന്നു ആ ആശയം. ബ്രിട്ടന്റെ പണം കൊണ്ട് വെടിയുണ്ടകള്‍ ബ്രിട്ടനു തന്നെ നല്‍കാനുള്ള മാസ്റ്റര്‍പ്ലാന്‍ അവിടെ തുടങ്ങി. 1925 ഓഗസ്റ്റ് ഒമ്പതിന് ഷാജഹാന്‍പൂരില്‍ നിന്ന് ലഖ്നോവിലേക്ക് പോകുന്ന തീവണ്ടി കാക്കോരിയിലെത്തിയപ്പോള്‍ അഷ്ഫാഖുള്ള ഖാന്റെയും സുഹൃത്തുക്കളുടെയും പദ്ധതി വിജയം കണ്ടു. അഷ്ഫാഖുള്ളയ്ക്കും ബിസ്മില്ലിനുമൊപ്പം രാജേന്ദ്ര ലാഹിരിയും, സചീന്ദ്രനാഥ് ബക്ഷിയും ചരിത്രത്തിന്റെ ഏടുകളിലേയ്ക്ക് നടന്നുകയറി. കാക്കോരി കൊള്ള വെള്ളക്കാരെ അമ്പരിപ്പിച്ച സംഭവമായിരുന്നു. ഏകദേശം അന്നത്തെ എണ്ണായിരം രൂപയാണ് അവര്‍ കവര്‍ന്നത്. കൊള്ളക്കാരെ പിടികൂടാന്‍ അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി റെഡിംഗ് പ്രഭു സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിനെ കൊണ്ടുവന്നു. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ഷാജഹാന്‍പുരില്‍ നിന്ന് രാംപ്രസാദ് ബിസ്മില്ലിനെ അറസ്റ്റ് ചെയ്തു. ഈ സംഭവുമായി ബന്ധപ്പെട്ട് ഏകദേശം 40 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അഷ്ഫഖുള്ള ഖാനെ അവര്‍ക്ക് പിടിക്കാന്‍ സാധിച്ചില്ല. തീവണ്ടികൊള്ള കഴിഞ്ഞു രക്ഷപെട്ട അഷ്ഫഖുള്ള ഖാന്‍ ആദ്യം ബനാറസിലേക്കും പിന്നീട് ബീഹാറിലേക്കും കടന്നു. അവിടെ ഒരു എഞ്ചിനീയറിങ് കമ്പനിയില്‍ ഒമ്പതു മാസത്തോളം ജോലിചെയ്തു. പിന്നീട് വിദേശത്ത് കടക്കാനായി ഡല്‍ഹിയില്‍ എത്തി. അവിടെ ഒരു സുഹൃത്തിനോടൊപ്പം താമസിച്ച അദ്ദേഹത്തെ ആ സുഹൃത്ത് തന്നെ ഒറ്റിക്കൊടുത്തു. അങ്ങനെ അഷ്ഫാഖുള്ള ഖാനെ ചോദ്യം ചെയ്യാനായി ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് കൊണ്ടുവന്നു. തസാടുക്ക് ഹുസൈന്‍ എന്ന മുസ്ലീം പോലീസുകാരനായിരുന്നു അഷ്ഫാഖുള്ളയെ ചോദ്യം ചെയ്തത്. മതസ്പര്‍ധയുണ്ടാക്കി വിവരങ്ങള്‍ ചോര്‍ത്താനുള്ള ഹുസൈന്റെ ശ്രമങ്ങള്‍ വിജയിച്ചില്ല. ഒടുവില്‍ അഷ്ഫാഖുള്ള ഖാനെയും രാംപ്രസാദ് ബിസ്മിലിനെയും വധശിക്ഷയ്ക്ക് വിധിച്ചു. 1927 ഡിസംബര്‍ 19ന് അഷ്ഫാഖുള്ള ഖാനെ ഫൈസാബാദ് ജയിലില്‍വച്ചും രാംപ്രസാദ് ബിസ്മിലിനെ ഗോരഖ്പുര്‍ ജയിലില്‍വച്ചും തൂക്കിക്കൊന്നു. കാക്കോരി തീവണ്ടിക്കൊള്ളയുമായി ബന്ധപ്പെട്ടതിനാല്‍ ഇവരുടെ സ്വാതന്ത്ര്യസമരപോരാട്ടം ആരും കണ്ടതായി നടിച്ചില്ല. എന്നാല്‍ ഇവരുടെ പോരാട്ടവീര്യത്തിന്റെ ശക്തി മനസിലാക്കിയാണ് യോഗി ആദിത്യനാഥ് ഗോരഖ്പൂരില്‍ അഷ്ഫാഖുള്ള ഖാന് സ്മാരകം നിര്‍മിക്കാന്‍ തീരുമാനച്ചിരിക്കുന്നത്. നീതി കിട്ടാത്തവരും അവഗണിക്കപ്പെട്ടവരുമായവരുടെ ചരിത്രം ഭാവിതലമുറയ്ക്ക് ആത്മാര്‍ഥമായി പകര്‍ന്നുനല്‍കാനുള്ള മികച്ച കാല്‍വയ്പായി എന്നും യോഗി ആദിത്യനാഥിന്റെ ഈ നടപടി പരിഗണിക്കപ്പെടുമെന്നതില്‍ സംശയമില്ല.

Tags: #Azhafulla _khan#uttar_pradesh
ShareTweetSendShareShare

Latest from this Category

അടല്‍ജിക്ക് ശ്രദ്ധാഞ്ജലി; രാഷ്‌ട്രപ്രേരണ സ്ഥല്‍ രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു

ബിഎംഎസിനെ ആഗോള തൊഴില്‍ ശക്തിയാക്കിയത് സമര്‍പ്പണഭാവം: ദത്താത്രേയ ഹൊസബാളെ

വിശ്വസംഘ ശിബിരം പൊതുപരിപാടി നാളെ

അയോദ്ധ്യയില്‍ പ്രതിഷ്ഠാ ദ്വാദശി: അന്നപൂര്‍ണ്ണ മന്ദിരത്തില്‍ 31ന് ധര്‍മ്മപതാക ഉയരും

തുല്യത ഉറപ്പാക്കുന്ന വികസനമാതൃക അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ഉത്സവങ്ങള്‍ നല്‍കുന്ന ആത്മീയ സന്ദേശങ്ങള്‍ ഹൃദയങ്ങളെ തട്ടിയുണര്‍ത്തണം: അമ്മ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അടല്‍ജിക്ക് ശ്രദ്ധാഞ്ജലി; രാഷ്‌ട്രപ്രേരണ സ്ഥല്‍ രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു

ബിഎംഎസിനെ ആഗോള തൊഴില്‍ ശക്തിയാക്കിയത് സമര്‍പ്പണഭാവം: ദത്താത്രേയ ഹൊസബാളെ

വിശ്വസംഘ ശിബിരം പൊതുപരിപാടി നാളെ

അയോദ്ധ്യയില്‍ പ്രതിഷ്ഠാ ദ്വാദശി: അന്നപൂര്‍ണ്ണ മന്ദിരത്തില്‍ 31ന് ധര്‍മ്മപതാക ഉയരും

തുല്യത ഉറപ്പാക്കുന്ന വികസനമാതൃക അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ഉത്സവങ്ങള്‍ നല്‍കുന്ന ആത്മീയ സന്ദേശങ്ങള്‍ ഹൃദയങ്ങളെ തട്ടിയുണര്‍ത്തണം: അമ്മ

മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ സഫല ബാല്യം ഒരുക്കുന്ന യജ്ഞമാണ് ബാലഗോകുലം : രമേഷ് പിഷാരടി

ഭിന്നതകളെ മറികടന്ന് ഒന്നാകണം; ഒരുമയുടെ സന്ദേശവുമായി കാശിയില്‍ ഹിന്ദുസമ്മേളനങ്ങള്‍

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies