VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ബലിദാന ദിനം

VSK Desk by VSK Desk
11 February, 2020
in വാര്‍ത്ത
ShareTweetSendTelegram
ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും അതിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയും ആയിരുന്നു പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ. ദാര്‍ശനികന്‍, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞന്‍, ചരിത്രകാരന്‍ എന്നീ നിലകളിലൊക്കെ അദ്ദേഹം അറിയപ്പെട്ടു. എകാത്മ മാനവദര്‍ശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവാണ് ഇദ്ദേഹം. ഭഗവതിപ്രസാദ് ഉപാധ്യായയുടെയും രാംപ്യാരി ദേവിയുടെയും മകനായി 1916 സെപ്റ്റംബര്‍ 25നായിരുന്നു ദീനദയാല്‍ ഉപാധ്യായ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ദീനദയാല്‍ മുത്തച്ഛനായ ചുനിലാലിന്റെ സംരക്ഷണയില്‍ ആണ് പിന്നീട് കഴിഞ്ഞത്. ദീനദയാലിന് പത്ത് വയസുള്ളപ്പോള്‍ ചുനിലാലും അന്തരിച്ചു. ശേഷം അമ്മാവനായ രാധാരമണിന്റെ സംരക്ഷണയില്‍ ആയി. കുട്ടിക്കാലത്ത് തന്നെ രോഗം മൂലം ദീനദയാലിന്റെ അനുജന്‍ ശിവദയാലും അന്തരിച്ചു. ഒന്‍പതാം വയസു വരെ ദീനദയാലിന്റെ വിദ്യാഭ്യാസത്തിനു കൃത്യമായ രൂപം ഉണ്ടായിരുന്നില്ല. അമ്മാവന്റെ സ്ഥലമായിരുന്ന ഗംഗാപൂരില്‍ ആയിരുന്നു അദ്ദേഹത്തിന്റെ നാലാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം. ആ കാലയളവില്‍ രോഗിയായ അമ്മാവനെ ശുശ്രൂഷിക്കേണ്ട ബാധ്യത കൂടി ദീനദയാലിനു മേല്‍ വന്നു ചേര്‍ന്നു. അഞ്ചു മുതല്‍ ഏഴു വരെ ഉള്ള ക്ലാസുകള്‍ക്കായി കോട്ട സ്‌കൂളിലേക്ക് മാറി. എട്ടാം ക്ലാസ് വിദ്യാഭ്യാസം രാജ്ഗരില്‍ വച്ചും. പിന്നീട് അമ്മാവനോടൊപ്പം സിക്കാരിലേക്ക് മാറി. സിക്കാരില്‍ നിന്ന് റിക്കാര്‍ഡ് മാര്‍ക്കോടെ മെട്രിക്കുലെഷന്‍ വിജയിച്ചു. അത് എല്ലാ വിഷയങ്ങള്‍ക്കും പുതിയ റെക്കോര്‍ഡ് ആയിരുന്നു അത്‌കൊണ്ട് മഹാരാജ കല്യാണ്‍ സിംഗ് ദീനദയാലിനു പ്രതിമാസം 10 രൂപ സ്‌കോളര്‍ഷിപ്പും 250 രൂപ പുസ്തകങ്ങള്‍ക്കായും നല്‍കി. തുടര്‍ന്ന് ഇന്‍ഡര്‍മീഡിയേറ്റ് വിദ്യാഭ്യാസത്തിനായി പിലാനിയിലേക്ക് പോയി. അവിടെ നിന്ന് 1937ല്‍ ഒന്നാം റാങ്കോടെ വിജയിച്ചു. തുടര്‍ന്ന് ബിര്‍ള അദ്ദേഹത്തിനു നല്‍കിയ ജോലി വാഗ്ദാനം പഠനം പൂര്‍ത്തിയാക്കാന്‍ ആണ് താന്‍ ഇഷ്ടപ്പെടുന്നത് എന്ന് പറഞ്ഞ് നിരസിച്ചു. 1939ല്‍ കാണ്‍പൂരിലെ സനാതന ധര്‍മ്മ കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. ആഗ്ര സെന്റ്് ജോണ്‍സ് കോളേജില്‍ തുടര്‍വിദ്യാഭ്യാസത്തിനു ചേര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ ബന്ധുവിനെ ശുശ്രൂഷിക്കേണ്ടതിനാല്‍ പരീക്ഷ എഴുതിയില്ല. അതിനുശേഷം അദ്ദേഹം പഠനം തുടര്‍ന്നില്ല. അദ്ദേഹത്തിന്റെ അമ്മാവന്റെ നിര്‍ബന്ധത്തില്‍ പ്രവിശ്യ സര്‍വീസസ് പരീക്ഷയില്‍ പാസാവുകയും അഭിമുഖത്തിനു ശേഷം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിനു പൊതുപ്രവര്‍ത്തനത്തോടുള്ള അഭിവാഞ്ജ അതിനോടകം രൂഢമൂലമായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ദീനദയാല്‍ പ്രവിശ്യ സര്‍വീസില്‍ പ്രവേശിക്കാതെ പൊതുപ്രവര്‍ത്തനരംഗത്ത് കര്‍മനിരതനായി. ബിഎ പഠന കാലത്ത് സുന്ദര്‍ സിംഗ് ഭണ്ഡാരിയുമായുള്ള ബന്ധം അദ്ദേഹത്തെ ആര്‍എസ്എസുമായി അടുപ്പിച്ചു. ആര്‍എസ്എസ് സ്ഥാപകന്‍ ഡോക്ടര്‍ജിയെ പരിചയപ്പെടുന്നതും ഈ കാലയളവിലാണ്. ഹോസ്റ്റലില്‍ ബാബസാഹിബ് ആപ്‌തേയും ദാദാറാവു പരമാര്‍ഥും ഒരുമിച്ചുള്ള ബൗദ്ധിക ചര്‍ച്ചകളില്‍ ഡോക്ടര്‍ജി ദീനദയാലിനെയും ക്ഷണിച്ചു.1942ല്‍ അദ്ദേഹം ലഖിംപൂര്‍ ജില്ല പ്രചാരകനായി. 1951ല്‍ ഉത്തര്‍പ്രദേശ് സഹ പ്രാന്തപ്രചാരക് ആയി. ആ കാലയളവില്‍ പാഞ്ചജന്യ, സന്ദേശ് എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ശ്യാമപ്രസാദ് മുഖര്‍ജി ഒരു ദേശീയകക്ഷി ആരംഭിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. ആ യത്‌നത്തിലേക്ക് ദീനദയാല്‍, വാജ്‌പേയി തുടങ്ങിയ ചിലരെ അന്നത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി നിയോഗിച്ചു. 1952 മുതല്‍ ജനസംഘം ജനറല്‍ സെക്രട്ടറി ആയിരുന്നു ശ്രീ ദീനദയാല്‍. ശ്യാമപ്രസാദ് മുഖര്‍ജി, ഡോ. രഘുവീര തുടങ്ങിയ നേതാക്കളുടെ മരണം ഈ കാലഘട്ടത്തില്‍ ആയിരുന്നു. 1967ല്‍ അധ്യക്ഷ സ്ഥാനത്ത് എത്തുന്നതുവരെ അദ്ദേഹം ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നു. 1967ലെ തിരഞ്ഞെടുപ്പില്‍ ജനസംഘം ഭാരതത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായി മാറി. എട്ടു സംസ്ഥാനങ്ങളിലെ ഭരണത്തിലും പങ്കാളികളായി. ഭാരതീയ ചിന്താധാരകളുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് ദീനദയാല്‍ ഉപാദ്ധ്യായ അവതരിപ്പിച്ച സാമ്പത്തിക സാമൂഹിക ദര്‍ശനമാണ് എകാത്മ മാനവ ദര്‍ശനം.വ്യക്തികള്‍ മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ പോലെയാണ്, അവ കൂടിചേര്‍ന്ന് അവയവങ്ങള്‍ ഉണ്ടാകുന്നത് പോലെ മനുഷ്യര്‍ കൂടിചേര്‍ന്ന് സാമാജത്തില്‍ വ്യത്യസ്ത വ്യവസ്ഥിതികള്‍ ഉണ്ടാക്കുന്നു. ഭരണകൂടം, കുടുംബം, കോടതി ഇങ്ങനെ പല വ്യവസ്ഥിതികള്‍ കൂടിചേര്‍ന്ന് രാജ്യം അഥവാ ശരീരം നിര്‍മിക്കപ്പെടുന്നു. എന്നാല്‍ ഈ ശരീരം എന്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു? ആ ശരീരം രാജ്യത്തിന്റെ ആത്മബോധത്തിന്റെ ചോദനക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു. ആ ചോദനയെ ധര്‍മം എന്നും ആ ചോദന സൃഷ്ടിക്കുന്ന ആത്മബോധത്തെ ചിതി എന്നും വിളിക്കുന്നു. പുരാതന ഗ്രീസിനെ സംഹരിച്ചതും ആധുനിക അമേരിക്കയെ നിര്‍മിച്ചതും ഒപ്പം ഭാരതത്തെ ഭാരതം ആക്കി നിലനിര്‍ത്തിയതും ആ രാജ്യങ്ങളുടെ ചിതിയാണ്. അങ്ങനെ വരുമ്പോള്‍ വ്യക്തിയുടെ ചിതിയില്‍ നിന്ന് രാഷ്ട്രത്തിന്റെ ചിതിയിലേക്ക് വ്യക്തി മാറുന്നത് പോലെ രാഷ്ട്രങ്ങളുടെ ചിതികള്‍ കൂടിചേര്‍ന്ന് മാനവീകതയുടെ ആത്മബോധവും അവ ചേര്‍ന്ന് പ്രപഞ്ചത്തിന്റെ ആത്മബോധവും സൃഷ്ടിക്കപ്പെടുന്നു. ഈ ആത്മബോധത്തെ മാനവീകതയുടെ മുഴുവന്‍ ആത്മാവ് എന്ന് വിളിക്കാം . ഈ ബോധം ഉള്‍ക്കൊള്ളുന്നവരാണ് ഏകാത്മമാനവര്‍. ആ ദര്‍ശനമാണ് ഏകാത്മതാ മാനവദര്‍ശനം. ജനസംഘത്തിന്റെ അദ്ധ്യക്ഷനായി ചുമതലയേറ്റ് രണ്ടു മാസം തികയും മുന്‍പാണ് അദ്ദേഹം തികച്ചും ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ലക്‌നൗവില്‍നിന്നും പാട്‌നയിലേക്ക് രാത്രി ട്രെയിനില്‍ യാത്രചെയ്ത അദ്ദേഹത്തിന്റെ മൃതദേഹം 1968 ഫെബ്രുവരി 11ന് മുഗള്‍സാരായി റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടു കിട്ടുകയായിരുന്നു. മരണകാരണം ഇന്നും ദുരൂഹമായി തുടരുന്നു.
ShareTweetSendShareShare

Latest from this Category

നാരദ ജയന്തി ആഘോഷവും മാധ്യമ പുരസ്‌കാര സമർപ്പണവും നാളെ

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ചങ്ങനാശേരി കടമാൻചിറ വിവേകാനന്ദ വിദ്യാകേന്ദ്രം പുരസ്കാര നിറവിൽ…

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

കുടുംബ സങ്കൽപ്പത്തിലാണ് ഭാരത സംസ്കൃതിയുടെ നിലനിൽപ്പ് : പ്രൊഫ.രവീന്ദ്ര ജോഷി

ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം എന്ന ലക്ഷ്യവുമായി, ലഹരി വിരുദ്ധ ജനകീയ സഭയ്ക്ക് തുടക്കം കുറിച്ച് സേവാഭാരതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തി ആഘോഷവും മാധ്യമ പുരസ്‌കാര സമർപ്പണവും നാളെ

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ചങ്ങനാശേരി കടമാൻചിറ വിവേകാനന്ദ വിദ്യാകേന്ദ്രം പുരസ്കാര നിറവിൽ…

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

കുടുംബ സങ്കൽപ്പത്തിലാണ് ഭാരത സംസ്കൃതിയുടെ നിലനിൽപ്പ് : പ്രൊഫ.രവീന്ദ്ര ജോഷി

ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം എന്ന ലക്ഷ്യവുമായി, ലഹരി വിരുദ്ധ ജനകീയ സഭയ്ക്ക് തുടക്കം കുറിച്ച് സേവാഭാരതി

പ്രൊഫ.എം.പി. മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരം നിതിൻ അംബുജനും എം. എ അബ്ദുൾ നാസറിനും

ഷാജി എൻ കരുൺ ‘പിറവി’യിലൂടെ പുതിയ സിനിമക്ക് പിറവി കൊടുത്ത സംവിധായകൻ: ഡോ. ജെ. പ്രമീളാ ദേവി

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies