ജയ്‌പൂർ : സംസ്‌കാർഭാരതിയുടെ ജയ്പൂരിൽ നടക്കുന്ന അഖില ഭാരതീയ സാധാരണ സഭയിൽ സംസ്‌കാർഭാരതി അഖിലഭാരതീയ അധ്യക്ഷനായി കർണാടക സംഗീതത്തിലെ പ്രശസ്ത വയലിനിസ്റ്റ് ഡോ.മൈസൂർ മഞ്ജുനാഥിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.
ഉപാധ്യക്ഷ സ്ഥാനത്തേക്ക് പ്രശസ്ത സിനിമാ അഭിനേതാവ് നിതീഷ് ഭരദ്വാജ്, CCRT മുൻ ചെയർമാൻ ശ്രീമതി ഹേമലത എസ്. മോഹൻ, ജോധ്പൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ രവീന്ദ്രഭാരതി എന്നിവരുടെ പേരുകൾ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് ഡോ. മൈസൂർ മഞ്ജുനാഥ് ജി പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി ആയി ശ്രീ അശ്വിൻ ദാൽവിയെയും തെരഞ്ഞെടുത്തു.











