പാറ്റ്ന: ചൈനീസ് വൈറസ് വ്യാപനം വലിയ തോതില്‍ സംഭവിക്കുന്നതിന് കാരണമായ നിസാമുദ്ദീന്‍ മര്‍ക്കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ തേടി ബീഹാറിലെ മധുബനി പള്ളിയില്‍ എത്തിയ പോലീസ് സംഘത്തിനു നേരേ വെടിവയ്പ്പ്. ചൈനീസ് വൈറസ് കൂടുതല്‍ പടരാതിരിക്കാന്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിന്നു രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയവരെ കണ്ടെത്തി നിരീക്ഷണത്തില്‍ വയ്ക്കാന്‍ കേന്ദ്രആരോഗ്യമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും നിര്‍ദേശിച്ചിരുന്നു. ബീഹാര്‍ പോലീസിന് മധുബനിയിലെ പള്ളിയില്‍ നിസാമുദ്ദീനില്‍ നിന്നെത്തിയ സംഘം ഒളിച്ചുകഴിയുന്നതായി വിവരം ലഭിച്ചിതിനെ തുടര്‍ന്ന് പോലീസ് സംഘം ഇവരെ അന്വേഷിച്ച് പള്ളിയിലെത്തി. എന്നാല്‍, പോലീസിനെ ഉള്ളില്‍ കടത്താതെ ഒരു സംഘം പള്ളിക്കു മുന്നില്‍ സംഘടിച്ചു. തൊട്ടുപിന്നാലെ പോലീസ് സംഘത്തിനു നേരേ ആക്രമണവും വെടിവയ്പ്പും ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പള്ളിക്കുള്ളില്‍ ജമാഅത്തും സംഘടിപ്പിച്ചിരുന്നു. കല്ലേറും വെടിവയ്പ്പും ഉണ്ടായതോടെ പോലീസ് സംഘം മടങ്ങി. വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ബിഹാര്‍ ഡിജിപി ഉത്തരവിട്ടു. നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിന്നു മടങ്ങിയവരെ കണ്ടെത്തിയില്ലെങ്കില്‍ ചൈനീസ് വൈറസിന്റെ സാമൂഹിക വ്യാപനത്തിനു അതു കാരണമാകുമെന്നു ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയതിനാല്‍ കനത്ത തിരച്ചിലാണ് ഇവര്‍ക്കായി പോലീസ് നടത്തുന്നത്.
Discussion about this post