ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍ക്കസില്‍ തബ്ലീഗ് സമ്മേളനത്തിന് എത്തിയ ഇരുനൂറോളം വിദേശ പ്രതിനിധികള്‍ ഒളിവില്‍. ഇവര്‍ ചികിത്സയ്ക്ക് തയ്യാറാകാതെ ഒളിവില്‍ പോയിരിക്കുകയാണെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇവര്‍ ഡല്‍ഹിയുടെ പല ഭാഗങ്ങളിലായി ഒളിച്ചു താമസിക്കുന്നുണ്ടെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. അതിനാല്‍ ആരാധനാലയങ്ങളിലടക്കം പരിശോധന വേണമെന്ന് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍പെട്ട നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ബാക്കിയുള്ളവര്‍ക്കുവേണ്ടി അന്വേഷണം ആരംഭിച്ചത്. രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 2902ലെത്തി ഇതില്‍ 25 ശതമാനവും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. കഴിഞ്ഞ ദിവസം മാത്രം 601 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. ഇതില്‍ 247 പേരെങ്കിലും തബ്ലീഗുമായി ബന്ധപ്പെട്ടാണ് രോഗബാധിതരായിരിക്കുന്നത്. അതേസമയം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന തബ്ലീഗ് ആളുകള്‍ അധികൃതര്‍ക്കുണ്ടാക്കുന്ന തലവേദനയും ചെറുതൊന്നുമല്ല. നഗ്‌നരായി ആശുപത്രിക്കുള്ളില്‍ നടക്കുകയും ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരോട് അശ്ലീലച്ചുവയില്‍ സംസാരിക്കുന്നതായും പരാതിയുണ്ട്. ഇത് കൂടാതെ ചികിത്സ നിഷേധിക്കുകയും ഡോക്ടറുടെ മുഖത്ത് കാറി തുപ്പുകയും ചെയ്തു. ഇവര്‍ക്കെതിരെ അധികൃതരില്‍ നിന്നുള്ള പരാതി ശകതമായതോടെ മത സമ്മേളനത്തിന് എത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആശുപത്രിക്ക് പ്രത്യേക സംരക്ഷണം നല്‍കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post