തിരുവനന്തപുരം: നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 284 പേരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കേരള പോലീസ്. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു വച്ചിരിക്കുന്നതിനാല്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചറിയുന്നത് വളരെ ബുദ്ധിമുട്ടായിമാറിയിരിക്കുകയാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്ന് തബ്‌ലീഗില്‍ പങ്കെടുക്കാന്‍ പോയ 518 പേരാണ് തിരിച്ചെത്തിയിരിക്കുന്നത്. ഇവരില്‍ ആറു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ബാക്കിയുള്ളവരെ ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. തബ്‌ലീഗീല്‍ പങ്കെടുത്ത 509 പേര്‍ തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലുണ്ടെന്ന് മൊബൈല്‍ നമ്പര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. അവര്‍ ലോക്ക് ഡൗണില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവരുടെ വിശദവിവരങ്ങള്‍ അവരവരുടെ വീടുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. ഈ ഗ്രൂപ്പിലുള്ള 284 പേരാണ് ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമാക്കാതെ ഒളിച്ചുതാമസിക്കുന്നത്. ഇവരുടെ ഫോണ്‍ നമ്പര്‍ പരിശോധിച്ചതില്‍ നിന്നും കേരളത്തില്‍ എത്തിയതായി ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരാരും തങ്ങളുടെ വീട്ടിലെത്തിയിട്ടില്ല. ഇവര്‍ക്ക് കൊറോണ ബാധയുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല. ഇത് കേരളത്തില്‍ രണ്ടാമതൊരു കൊറോണ ബാധയ്ക്കുള്ള സാധ്യതയാണ് വെട്ടിത്തുറന്നിരിക്കുന്നത്.
ഇന്ത്യയുടെ കൊറോണ ഹോട്ട്‌സ്‌പോട്ടായി ചൂണ്ടിക്കാട്ടുന്നത് തബ്‌ലീഗ് ജമാഅത്തിന്റെ ആസ്ഥാനമായ നിസാമുദ്ദീന്‍ മര്‍ക്കസിനെയാണ്. പത്തനംതിട്ടയിലെ 74കാരനായ റിട്ട. പ്രൊഫസര്‍ പി.സി. സലിം തബ്‌ലീഗില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നു. മാര്‍ച്ച് 29ന് കൊറോണ സ്ഥിരീകരിച്ച അദ്ദേഹം രണ്ടു ദിവസത്തിനുശേഷം മരണമടഞ്ഞു. നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിന്നും പുറത്തെകടന്നവര്‍ കൊറോണ വൈറസ് നാടുമുഴുവന്‍ പരത്തുന്നതായി ബോധ്യപ്പെട്ടതോടെ ഐബി ഡറക്ടര്‍ അരവിന്ദ് കുമാര്‍ ഡിജിപിയോട് കേരളത്തിലെ മുഴുവന്‍ തബ്‌ലീഗുകാരെയും കണ്ടെത്താന്‍ ആവശ്യപ്പെട്ടിരുന്നു. അവരെ കണ്ടെത്തി മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് ശേഷം ക്വാറന്റൈന്‍ ചെയ്യാനും ഐബി നിര്‍ദേശിച്ചു. ഇവരെ കണ്ടെത്തേണ്ട ആവശ്യകതയെക്കുറിച്ചും രീതിയെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തി. ഇക്കാര്യത്തില്‍ സമ്മതം മൂളിയ പിണറായി പോലീസുകാരോട് അവരെ മാധ്യമശ്രദ്ധയില്‍പ്പെടാതെ ക്വാറന്റൈന്‍ ചെയ്യാനാണ് ആവശ്യപ്പെട്ടത്. ന്യൂനപക്ഷപ്രീണനം നടത്തിയില്ലെങ്കില്‍ ഭരണത്തുടര്‍ച്ചയെന്ന തന്റെ സ്വപ്‌നം നടക്കില്ലെന്ന കാര്യം അദ്ദേഹം സദാസമയവും ഓര്‍ക്കുന്നുണ്ടെന്ന് ഇതിലൂടെ വ്യക്തമാവുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പോലീസിന്റെയും മറ്റും കണ്ണുംവെട്ടിച്ചു നടക്കുന്ന തബ്‌ലീഗുകാര്‍ കേരളത്തിലാകെ കൊറോണ വ്യാപിപ്പാക്കാന്‍ എല്ലാവിധ സാധ്യതകളുമുണ്ടെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
Discussion about this post