ന്യൂഡല്‍ഹി: ജാമിയ മിലയ സര്‍വകലാശാല ഇന്ത്യ വിരുദ്ധരെ സൃഷ്ടിക്കുകയാണെന്ന പൊതുവിമര്‍ശനത്തിന് കൂടുതല്‍ ശാക്തീകരണവുമായി ഒരു വിദ്യാര്‍ഥിനി കൂടി. ജമ്മുകശ്മീരിലെ ഹിന്ദ്വാരയില്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികരെ അവഹേളിച്ചു കൊണ്ടാണ് ജാമിയ മിലിയയിലെ നിയമ വിദ്യാര്‍ഥിനിയായ മഹൂര്‍ പര്‍വേസ് സാമൂഹികമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കശ്മീരില്‍ കൊല്ലപ്പെട്ട സൈനികരെ യുദ്ധക്കുറ്റവാളാക്കിയാണ് മഹൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാക്കിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ചവരെ കൊന്നൊടുക്കുന്നത് മനുഷ്യാവകാശധ്വംസനവുമായാണ് ഇവര്‍ തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നത്. ഖൈതാന്‍ ആന്റ് കോ എന്ന സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതായും സാമൂഹിക അക്കൗണ്ടിലൂടെ മഹൂര്‍ പര്‍വേസ് വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധകുറ്റവാളികളായ സൈനികര്‍ അന്യായമായി അവരുടെ ഭൂമി കൈയടക്കിയിരിക്കുകയാണ് എന്നും കശ്മീരിലെ ഭീകരര്‍ യഥാര്‍ഥത്തില്‍ തോക്കേന്തിയ വിമോചകരാണെന്നുമാണ് മഹൂര്‍ തന്റെ പോസ്റ്റിലൂടെ ചിത്രീകരിക്കുന്നത്. ആളുകള്‍ എന്തിനാണ് പട്ടാളക്കാരുടെ മരണത്തില്‍ ഇത്രയ്ക്ക് വികാരം കൊള്ളുന്നതെന്നും മഹൂര്‍ പര്‍വേസ് ചോദിക്കുന്നു. ഇന്ത്യന്‍ സൈനികര്‍ അന്യായമായി കാശ്മീര്‍ കൈയടക്കി വച്ചിരിക്കുകയാണ് എന്നും മഹൂര്‍ ആരോപിച്ചു. സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധമാണ് ഇതിനെതിരെ അലയടിച്ചുയര്‍ന്നത്. ഇതേത്തുടര്‍ന്ന് മഹൂര്‍ തന്റെ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു. വിദ്യാര്‍ഥിയുടെ ഈ നിലപാടിനു തൊട്ടുപിന്നാലെ മഹൂര്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്ന ഖൈതാന്‍ ആന്റ് കോ എന്ന സ്ഥാപനം വിദ്യാര്‍ഥിനിയെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. 2019നു ശേഷം മഹ്‌റും തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ഖൈത്താന്‍ പ്രഖ്യാപിച്ചു.
Discussion about this post