അയോദ്ധ്യ: അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന രാമക്ഷേത്രത്തിന്റെ രൂപരേഖയ്ക്ക് അയോദ്ധ്യ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ അംഗീകാരം. 2.74 ലക്ഷം ചതുരശ്ര മീറ്ററാണ് ആകെ വിസ്തീര്‍ണം. 67 ഏക്കര്‍ സ്ഥലമാണ് ക്ഷേത്രത്തിനായി നീക്കി വച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് ഏക്കറിലായാണ് ക്ഷേത്രം നിര്‍ക്കുന്നത്. ഏകദേശം 12,879 ചതുരശ്ര മീറ്ററോളം വരുമിത്. അയോദ്ധ്യ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ 76ാമത് യോഗത്തിലാണ് രൂപരേഖയ്ക്ക് അംഗീകാരം നല്‍കിയത്.
ഈ 67 ഏക്കറിനായി 2,11,33,184 രൂപ ഡെവലപ്‌മെന്റ് ചാര്‍ജ്ജായി ട്രസ്റ്റ് നിക്ഷേപിച്ചിട്ടുണ്ട്. ലേബര്‍ സെസ്സായി 15,00,363 രൂപ ഉടന്‍ നിക്ഷേപിക്കുമെന്നും എ.ഡി.എ വൈസ് പ്രസിഡന്റ് ഡോ.നീരജ് ശുക്ല പറഞ്ഞു. ഓഗസ്റ്റ് 29നാണ് ശ്രീരാം ജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് രാമക്ഷേത്രത്തിന്റെ രൂപരേഖയും മറ്റ് രേഖകളും എ.ഡി.എയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചത്. ഓഗസ്റ്റ് 20ന് ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതായും, എഞ്ചിനീയര്‍മാര്‍ സ്ഥലത്തെ മണ്ണ് പരിശോധന നടത്തുകയാണെന്നും ട്രസ്റ്റ് പറഞ്ഞിരുന്നു.
രാജ്യത്തിന്റെ പരമ്പരാഗതവും പുരാതനവുമായ നിര്‍മ്മാണ രീതികള്‍ ഉപയോഗിച്ചാകും ക്ഷേത്രത്തിന്റെ നിര്‍മ്മാണം. ഭൂകമ്പങ്ങള്‍, കൊടുങ്കാറ്റുകള്‍, പ്രകൃതി ദുരന്തങ്ങള്‍, എന്നിവയെ അതിജീവിക്കാന്‍ സാധിക്കുന്ന രീതിയിലാകും ക്ഷേത്ര നിര്‍മ്മാണം.
Discussion about this post