കൊച്ചി: സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം നൽകണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് പറഞ്ഞു. പ്രവർത്തിക്കാനുള്ള കഴിവ് സ്ത്രീസമൂഹത്തിനുണ്ട്.വിവേക് മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. നമ്മൾ അടച്ചിട്ട വാതിലുകൾ തുറന്നുകൊടുത്താൽ മതി. വീട്ടിനുള്ളിലെ ജോലി അല്ലാതെ മറ്റൊരു ജോലിയും സ്ത്രീകൾക്ക് ചെയ്യാൻ കഴിയില്ലെന്ന ധാരണയുണ്ട്. വീട്ടുജോലിയോടൊപ്പം മറ്റു ജോലികളും അവർ ചെയ്യും. അതിനു വേണ്ടി വീട്ടുജോലികളിൽ നിന്ന് കുറച്ച് മോചനവും അവരാഗ്രഹിക്കുന്ന സ്വാതന്ത്ര്യവും അവർക്ക് നൽകണം .കുടുംബത്തിൽ അമ്മയുടെ സ്ഥാനമാണ് സ്ത്രീക്ക് .അവരുടെ സർഗ്ഗാത്മകതയാണ് അവരുടെ ശക്തി. സ്ത്രീയുടെ മൂല്യത്തെ തിരിച്ചറിഞ്ഞ് അവളെ ദേവിയായി കരുതിപൂജാമുറിയിൽ അടച്ചിടുകയോ വേലക്കാരിയായി മുറിയിൽ അടച്ചിടുകയോ അരുത്. സാമ്പത്തികമായി സ്വയംപര്യാപ്തത നേടാനുള്ള അവസരം അവർക്ക് നൽകണം അദ്ദേഹം പറഞ്ഞു.
ശ്രീരാമജന്മഭൂമിയ്ക്കു വേണ്ടിയുള്ള പ്രക്ഷോഭം അവസാനിച്ചെങ്കിലും ഭാരതത്തിന്റെ ഭൂതകാലത്തിന്റെ അഭിമാനജനകമായ അവിഭാജ്യ ഘടകമെന്ന നിലയിൽ ഭാരതത്തിന്റെ ഭാവിയേയും സ്വാധീനിക്കും.ശ്രീരാമൻ ഇന്നലെ ഉണ്ടായിരുന്നു; നാളെയും ഉണ്ടാവും.
ആർ എസ് എസ് പ്രക്ഷോഭ സംഘടനയല്ല. ഏതെങ്കിലും പ്രക്ഷോഭം തുടങ്ങുക എന്നത് ആർ എസ് എസിന്റെ അജണ്ടയല്ല. കാശി വിശ്വനാഥ ക്ഷേത്രം, മഥുരാ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ മോചിപ്പിക്കാനുള്ള പ്രക്ഷോഭം തുടങ്ങുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.രാമജന്മഭൂമി പ്രക്ഷോഭം ആരംഭിച്ചത് ആർ എസ് എസ് അല്ല. അശോക് സിംഗാൾ വി എഛ് പി ചുമതലയിൽ എത്തുന്നതിന് മുമ്പേ പ്രക്ഷോഭം തുടങ്ങിയിരിന്നു. പിന്നീട് വിശ്വഹിന്ദു പരിഷത്ത് ഏറ്റെടുത്തു. ഏതെങ്കിലും പ്രക്ഷോഭം തുടങ്ങുക എന്നത് ആർ എസ് എസ് അജണ്ടയല്ല.വ്യക്തികളിൽ മാനസിക പരിവർത്തനം സാധ്യമാക്കുന്ന പ്രവർത്തനത്തിലാണ് ആർ എസ് എസ്.അദ്ദേഹം പറഞ്ഞു.
രാമജന്മഭൂമിയിൽ ക്ഷേത്രമുയരുന്നത് കേവലം പൂജകൾ നടത്താൻ മാത്രമല്ല .പരമ വൈഭവ സമ്പന്നമായ വിശ്വഗുരുവായി ഭാരതത്തെ മാറ്റുന്നതിന് ഭാരതത്തിലെ ഓരോ വ്യക്തിയേയും അത്തരമൊരു രാഷ്ട്ര നിർമ്മിതിക്കായി യോഗ്യമാക്കണം.ശ്രീരാമൻ എല്ലാവർക്കും അഭിമാനിക്കാവുന്ന മൂല്യമാണ്. ഭേദചിന്തകളില്ലാതെ രാമന്റെ ആദർശങ്ങളേയും ഹൃദയത്തിൽ സൂക്ഷിക്കാനാവണം അദ്ദേഹം പറഞ്ഞു.
Discussion about this post