സമൂഹത്തിന്റെ സമസ്തമേഖലകളിലും പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം നല്‍കണമെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.
മഹാരാഷ്ട്രയിലെ വിവേക് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീയുടെ യഥാര്‍ത്ഥ മൂല്യത്തെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം. അവളെ ദേവിയായി കരുതി പൂജാമുറിയിലോ വേലക്കാരിയാക്കി അടുക്കളയിലോ തളച്ചിടരുത്. സാമ്പത്തികമായി സ്വയം പര്യാപ്തത നേടാനുള്ള അവസരം അവര്‍ക്ക് നല്‍കണം. പ്രവര്‍ത്തിക്കാനുള്ള കഴിവും സാമര്‍ത്ഥ്യവും സ്ത്രീ സമൂഹത്തിനുണ്ട്. അടച്ചിട്ട വാതിലുകള്‍ അവര്‍ക്കായി തുറന്നുകൊടുത്താല്‍ മാത്രം മതി. വീട്ടിനുള്ളിലെ ജോലിയല്ലാതെ മറ്റൊരു ജോലിയും സ്ത്രീകള്‍ക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന ധാരണ ചിലര്‍ക്കെങ്കിലും ഉണ്ട്. എന്നാല്‍ മറ്റ് ജോലികളും അവര്‍ ഭംഗിയായി നിര്‍വ്വഹിക്കും. അതിനായി വീട്ടുജോലികളില്‍ നിന്ന് കുറച്ച് മോചനവും അവരാഗ്രഹിക്കുന്ന സ്വാതന്ത്ര്യവും നല്‍കണം. കുടുംബത്തില്‍ അമ്മയുടെ സ്ഥാനമാണ് സ്ത്രീയ്ക്കുള്ളത്. സര്‍ഗ്ഗാത്മകതയാണ് അവരുടെ ശക്തി. അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
Discussion about this post