ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകർത്തു. കുപ്വാരയിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടിലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മൂന്ന് സൈനികരും ഒരു ബിഎസ്എഫ് ജവാനും വീരമൃത്യു വരിച്ചു. പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമാണ്.
നേരത്തെ, കശ്മീരിൽ ഹിസ്ബുൾ കമാൻഡർ സെയ്ഫുള്ളയെ സൈന്യം വകവരുത്തിയിരുന്നു. ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിലാണ് സൈയ്ഫുള്ളയെ സൈന്യം വധിച്ചത്. മേഖലയിലെ ഭീകരവാദപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന കൊടും ഭീകരനായിരുന്നു ഇയാൾ.
ശ്രീനഗറിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ നടത്തവെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. വൻ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യത്തിന്റെ ധീരവും സമയോചിതവുമായ ഇടപെടലിലൂടെ തകർക്കപ്പെട്ടത്. പ്രദേശത്ത് ഏറ്റുമുട്ടലും മേഖലയിൽ ഭീകരർക്കായുള്ള തിരച്ചിലും തുടരുകയാണ്
Discussion about this post