കൊച്ചി: പരിസ്ഥിതി രംഗത്തെ മാതൃകയായിരുന്ന സ്വര്‍ഗ്ഗീയ സുഗതകുമാരി ടീച്ചറെ സ്മരിച്ച് ആര്‍.എസ്.എസ്. പര്യാവരണ്‍ സംരക്ഷണ വിഭാഗ് ഫലവൃക്ഷത്തൈകള്‍ നട്ടു. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ പ്രമുഖ വ്യക്തി കളും സ്ഥാപനങ്ങളും ഫലവൃക്ഷത്തൈകള്‍ ഏറ്റുവാങ്ങി.
എറണാകുളത്ത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ മധു.എസ്.നായരും കുടുംബവും ഇലഞ്ഞി തൈ ഏറ്റുവാങ്ങി ഉദ്ഘാടനം നടത്തി. വിവിധ പരിപാടികളിലായി മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍, ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണന്‍, ശബരിമല കര്‍മ്മ സമിതി അദ്ധ്യക്ഷന്‍ എസ്.ജെ.ആര്‍.കുമാര്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പത്മജ.എസ്.മേനോന്‍, എളമക്കര സരസ്വതീ സ്‌കൂള്‍ മാനേജ്‌മെന്റിനായി ശ്രീകുമാര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍.പി.രാജന്‍ എന്നിവര്‍ ഇലഞ്ഞിത്തൈകളേറ്റുവാങ്ങി. പര്യാവരണ്‍ എറണാകുളം വിഭാഗ് സംയോജകന്‍ കെ.രാജേഷ് ചന്ദ്രന്‍, കെ.ബിജു എന്നിവര്‍ പങ്കെടുത്തു.

Discussion about this post