VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

കൊറോണക്കെതിരെ പോരാടാന്‍ ഭാരതത്തിന് ശക്തിപകര്‍ന്ന് ട്വിറ്റര്‍; സന്നദ്ധസംഘടനകള്‍ക്കായി 110.22 കോടി നല്‍കി; സേവ ഇന്റര്‍നാഷണലിന് 18.30 കോടി

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനെതിരെ പൊരുതുന്ന ഇന്ത്യയ്ക്ക് 110.22 കോടി രൂപയുടെ (15 മില്യണ്‍ യുഎസ് ഡോളര്‍) സഹായഹസ്തവുമായി ട്വിറ്റര്‍. മൂന്ന് സന്നദ്ധസംഘടനകള്‍ക്കായാണ് തുക സംഭാവന ചെയ്യുന്നതെന്ന് ട്വിറ്റര്‍ സിഇഒ ജാക് പാട്രിക് ഡോര്‍സി ട്വീറ്റില്‍ വ്യക്തമാക്കി. കെയര്‍, എയ്ഡ് ഇന്ത്യ, സേവ ഇന്‍റര്‍നാഷണല്‍ യുഎസ്എ എന്നീ മൂന്ന് സര്‍ക്കാര്‍ ഇതര സന്നദ്ധസംഘടനകള്‍ക്കാണ് (എന്‍ജിഒ) ഈ തുക നല്‍കുക.

VSK Desk by VSK Desk
15 May, 2021
in വാര്‍ത്ത
Share
Tweet
SendTelegram

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനെതിരെ പൊരുതുന്ന ഇന്ത്യയ്ക്ക് 110.22 കോടി രൂപയുടെ (15 മില്യണ്‍ യുഎസ് ഡോളര്‍) സഹായഹസ്തവുമായി ട്വിറ്റര്‍. മൂന്ന് സന്നദ്ധസംഘടനകള്‍ക്കായാണ് തുക സംഭാവന ചെയ്യുന്നതെന്ന് ട്വിറ്റര്‍ സിഇഒ ജാക് പാട്രിക് ഡോര്‍സി ട്വീറ്റില്‍ വ്യക്തമാക്കി. കെയര്‍, എയ്ഡ് ഇന്ത്യ, സേവ ഇന്റര്‍നാഷണല്‍ യുഎസ്എ എന്നീ മൂന്ന് സര്‍ക്കാര്‍ ഇതര സന്നദ്ധസംഘടനകള്‍ക്കാണ് (എന്‍ജിഒ) ഈ തുക നല്‍കുക. അതില്‍ കെയറിന് 73.22 കോടി രൂപിയും (ഒരു കോടി യുഎസ് ഡോളര്‍) എയ്ഡ് ഇന്ത്യ, സേവ ഇന്റര്‍നാഷണല്‍ യുഎസ്എ എന്നിവയ്ക്ക് 18.30 കോടി രൂപ വീതവും(25 ലക്ഷം യുഎസ് ഡോളര്‍) നല്‍കും.

‘സേവ ഇന്റര്‍നാഷണല്‍ ഒരു ഹിന്ദു വിശ്വാസത്തിലധിഷ്ഠിതമായ, ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന ലാഭേച്ഛയില്ലാതെ സേവനം നല്‍കുന്ന സംഘടനയാണ്. ‘ഹെല്‍പ് ഇന്ത്യ ഡിഫീറ്റ് കോവിഡ് 19 പ്രചാരണ’ത്തിന്റെ (കോവിഡ് 19നെ തോല്‍പിക്കാന്‍ ഇന്ത്യയെ സഹായിക്കൂ എന്ന പ്രചാരണം) ഭാഗമായി ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍, ബൈപാപ് (ബൈലെവല്‍ പോസിറ്റീവ് എയര്‍വേ പ്രഷര്‍), സിപാപ് (കണ്‍ടിന്യൂസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍) യന്ത്രങ്ങള്‍ എന്നീ ജീവന്‍ രക്ഷാഉപകരണങ്ങള്‍ ശേഖരിക്കാനുള്ള സേവ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനുള്ളതാണ് ഈ ധനസഹായം,’ ട്വിറ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘ഈ ഉപകരണങ്ങള്‍ സര്‍ക്കാര്‍ ആശപത്രികളിലും കോവിഡ് 19 കെയര്‍ സെന്ററുകളിലും ആശുപത്രികളിലുമാണ് വിതരണം ചെയ്യുകയെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

ഉദാരമായ ധനസഹായത്തിന് സേവ ഇന്റര്‍നാഷണലിന്റെ വിപണനത്തിനും ധനസമാഹരണത്തിനുമുള്ള (മാര്‍ക്കറ്റിങ്ങ് ആന്റ് ഫണ്ട് ഡവലപ്മെന്റ്) വൈസ്പ്രസിഡന്റ് സന്ദീപ് ഖാഡ്കേകര്‍ ട്വിറ്റര്‍ സിഇഒ ആയ ഡോര്‍സിയ്ക്ക് നന്ദി പറഞ്ഞു. സേവയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനാണ് സേവ. എല്ലാവര്‍ക്കും സന്തോഷം ഭവിക്കട്ടെ എന്നര്‍ത്ഥം വരുന്ന സര്‍വ്വ ഭവന്തു സുഖിന: എന്ന പരിശുദ്ധമായ ഹിന്ദു ആശീര്‍വാദ മന്ത്രമനുസരിച്ച് എല്ലാവരേയും സേവിക്കുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ വെറും അഞ്ച് ശതമാനം മാത്രമാണ് ചെലവാക്കുക. അതായത് നിങ്ങള്‍ നല്‍കുന്ന ഒരു ഡോളറില്‍ 95 സെന്റും നിങ്ങള്‍ ഉദ്ദേശിക്കുന്ന ജോലിയ്ക്കാണ് ചെലവഴിക്കുക. ഇക്കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയുടെ ആരോഗ്യസംവിധാനം എത്രമാത്രം വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന്  ഞങ്ങള്‍ നേരിട്ട് കണ്ടു.

 രോഗം സാരമായി ബാധിക്കുന്ന ജനങ്ങളുടെ സഹായത്തിനെത്താന്‍ പരമാവധി ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന, ഞങ്ങള്‍ ചെയ്യേണ്ട ജോലികള്‍ ഏറെ മുന്നോട്ട് കൊണ്ടുപോകാന്‍ ട്വിറ്ററിന്റെ ഈ സഹായം  ഞങ്ങളെ സഹായിക്കും,’ ഖാഡ്കേകര്‍ പറഞ്ഞു. തോടെ, ഇന്ത്യയിലെ കോവിഡ് 19 രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കയിലെ ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സേവ യുഎസ്എ 128.14 കോടി രൂപ (175 ലക്ഷം യുഎസ് ഡോളര്‍ ) സമാഹരിച്ചുകഴിഞ്ഞു.

Share
Tweet
SendShareShare

Latest from this Category

ഗീതാദൃഷ്ടി കോണ്‍ക്ലേവ്; ഭഗവദ്ഗീതാ ശ്ലോകപാരായണവും ഉപന്യാസമത്സരവും സംഘടിപ്പിക്കും

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല: മോഹൻലാൽ

പ്രസിദ്ധമായ മീനച്ചില്‍ ഹിന്ദുമഹാ സംഗമത്തിന് സ്വാഗത സംഘമായി

‘സീതച്ചേച്ചി’ സമരവീര്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മറക്കാനാവാത്ത മാതൃക: ദേശീയ വനിത കമ്മീഷൻ അംഗം അഡ്വ. നിവേദിത സുബ്രഹ്മണ്യം

ആർഎസ്എസിന്റെ അച്ചടക്കവും കൃത്യതയും അത്ഭുതപ്പെടുത്തി: ജെറി അമൽദേവ്

ആർഎസ്എസ് മുൻ പ്രാന്ത ഘോഷ് പ്രമുഖ് സനൽകുമാർ അന്തരിച്ചു

Load More

പുതിയ വാര്‍ത്തകള്‍

ഗീതാദൃഷ്ടി കോണ്‍ക്ലേവ്; ഭഗവദ്ഗീതാ ശ്ലോകപാരായണവും ഉപന്യാസമത്സരവും സംഘടിപ്പിക്കും

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല: മോഹൻലാൽ

പ്രസിദ്ധമായ മീനച്ചില്‍ ഹിന്ദുമഹാ സംഗമത്തിന് സ്വാഗത സംഘമായി

‘സീതച്ചേച്ചി’ സമരവീര്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മറക്കാനാവാത്ത മാതൃക: ദേശീയ വനിത കമ്മീഷൻ അംഗം അഡ്വ. നിവേദിത സുബ്രഹ്മണ്യം

ആർഎസ്എസിന്റെ അച്ചടക്കവും കൃത്യതയും അത്ഭുതപ്പെടുത്തി: ജെറി അമൽദേവ്

ആർഎസ്എസ് മുൻ പ്രാന്ത ഘോഷ് പ്രമുഖ് സനൽകുമാർ അന്തരിച്ചു

ഗീതാമന്ത്രങ്ങൾക്കിടയിൽ വിരിഞ്ഞ കാരുണ്യം; ആശയ്ക്കും മക്കൾക്കും ഇനി സ്വന്തം തണൽ

നദീജല കരാറുകളിൽ പിഴവുണ്ടെങ്കിൽ തിരുത്തണം: ഭാരതീയ കിസാൻ സംഘ് പ്രമേയം

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies