VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ലക്ഷദ്വീപ് വിവാദങ്ങളിലെ സത്യവും മിഥ്യയും

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ അഡ്മിനിസ്‌ട്രേറ്റര്‍ നിയമനമല്ല ഇപ്പോള്‍ ഉണ്ടായത്. ജമ്മുകശ്മീര്‍ കേഡറില്‍ നിന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ഫറൂഖ് ഖാനെ ആയിരുന്നു മോദി സര്‍ക്കാര്‍ ആദ്യം നിയമിച്ചത്. അദ്ദേഹം ബിജെപി ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോഴാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനാവുന്നത്. തുടര്‍ന്ന് കേരളാ കേഡറില്‍ നിന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ദിനേശ്വര്‍ ശര്‍മ്മയും ചുമതലയേറ്റു. ദിനേശ്വര്‍ ശര്‍മ്മയുടെ ആകസ്മിക മരണത്തിനുശേഷം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ അധിക ചുമതല ദാദ്രാ നഗര്‍ ഹവേലി ആന്റ് ദമന്‍,ദ്യൂ അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ പട്ടേലിന് നല്‍കുകയായിരുന്നു. ഇത് സ്വാഭാവികമായ ഒരു നടപടിക്രമം മാത്രമാണ്.

VSK Desk by VSK Desk
27 May, 2021
in വാര്‍ത്ത
ShareTweetSendTelegram

കേരളാ തീരത്ത് തെക്ക് പടിഞ്ഞാറ് ദിശയില്‍ അറബിക്കടലില്‍ ചിതറിക്കിടക്കുന്ന ഒരു ദ്വീപ് സമൂഹമാണ് ലക്ഷദ്വീപ്. ഇന്ത്യന്‍ ഭരണഘടനയുടെ ഒന്നാം പട്ടിക പ്രകാരം ലക്ഷദ്വീപ് സമൂഹം ഇന്ത്യന്‍ യൂണിയനിലെ ഒരു കേന്ദ്രഭരണ പ്രദേശമാണ്. കേവലം ഒരു ജില്ല മാത്രമുള്ള  ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമാണിത്.  2011 ലെ സെന്‍സസ് പ്രകാരം ലക്ഷദ്വീപില്‍ ആകെ ജനസംഖ്യ 64,473 ആണ്. കേരള തീരത്തുനിന്ന് 200 മുതല്‍ 400 വരെ കിലോമീറ്റര്‍ അകലത്തിലാണ് ഈ ദ്വീപുകള്‍ സ്ഥിതിചെയ്യുന്നത്. അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് ചേര്‍ന്ന് കിടക്കുന്ന ലക്ഷദ്വീപിലെ പ്രധാന കൃഷി തെങ്ങാണ്. ജനങ്ങള്‍ കൂടുതലും സര്‍ക്കാര്‍ മേഖലയിലും മത്സ്യബന്ധനത്തിലും കപ്പലുകളിലും ജോലി ചെയ്യുന്നു.

കേരളവുമായി ലക്ഷദ്വീപിന് അടുത്ത ബന്ധമാണുള്ളത്. ലക്ഷദ്വീപിലെ കാലാവസ്ഥ പൊതുവില്‍ കേരളത്തോട് സമാനമാണ്. സാംസ്‌കാരികമായും ഭാഷാപരമായും ലക്ഷദ്വീപും കേരളവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ലക്ഷദ്വീപിലെ താമസക്കാര്‍ മലബാര്‍ ഭാഗത്തു നിന്ന് കുടിയേറിയവരാണെന്ന് കരുതുന്നു. ലക്ഷദ്വീപ് വളരെക്കാലം കണ്ണുരിലെ അറയ്ക്കല്‍ രാജകുടുംബത്തിന്റെ അധീനതയിലായിരുന്നു. അറയ്ക്കല്‍ രാജകുടുംബത്തിനുശേഷം ടിപ്പുസുല്‍ത്താന്റെ ഭരണത്തിന്‍ കീഴില്‍ വരുകയും ടിപ്പുവിന്റെ മരണശേഷം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാവുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിയ്ക്കുമുമ്പ് മലബാര്‍ കലക്ടര്‍ ആയിരുന്നു ലക്ഷദ്വീപിന്റേയും ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്. സ്വാതന്ത്ര്യം കിട്ടിയതിനുശേഷവും ലക്ഷദ്വീപ് കുറേക്കാലം കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായിരുന്നിട്ടുണ്ട്. കവരത്തിയില്‍ ജില്ലാകോടതി സ്ഥാപിയ്ക്കുന്നതുവരെ കോഴിക്കോട് ജില്ലാക്കോടതിയാണ് ലക്ഷദ്വീപിന്റെയും ജില്ലാ കോടതിയായി പ്രവര്‍ത്തിച്ചിരുന്നത്.

ചരിത്രരേഖകള്‍ പ്രകാരം എഡി 5-ാം നൂറ്റാണ്ടിലും 6-ാം നൂറ്റാണ്ടിലും ലക്ഷദ്വീപില്‍ നിലനിന്നിരുന്ന പ്രബല മതം ബുദ്ധമതമായിരുന്നു. എഡി 6-ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ഷെയ്ക്ക് ഉബൈദുള്ള തങ്ങളുടെ നേതൃത്വത്തല്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തുവെന്നാണ് വിശ്വാസം. ഇന്ത്യ സ്വതന്ത്രയായ ശേഷം ലക്ഷദ്വീപ് സ്വന്തമാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ലക്ഷദ്വീപ് ഇന്ത്യയുടെ അവിഭാജ്യഘടകമായി നിലനില്‍ക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി ദ്വീപിനെ ഇന്ത്യന്‍ മണ്ണില്‍ നിലനിര്‍ത്തുകയായിരുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ 239-ാം അനുച്ഛേദപ്രകാരം കേന്ദ്ര ഭരണപ്രദേശങ്ങളുടെ ഭരണ നിര്‍വ്വഹണം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാണ്. രാഷ്ട്രപതി അഡ്മിനിസ്‌ട്രേറ്റര്‍മാരെ /ലഫ്റ്റനന്റ് ഗവര്‍ണര്‍മാരെ നിയമിച്ച് അവരിലൂടെ ഭരണ നിര്‍വ്വഹണം നടത്തുന്നു. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ സംസ്ഥാനനിയമസഭ ഇല്ല. സംസ്ഥാന നിയമസഭയുടെ അഭാവത്തില്‍ ഭരണഘടനയുടെ അനുച്ഛേദം 240 പ്രകാരം ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് വേണ്ടി നിയമം നിര്‍മ്മിയ്ക്കുവാനുള്ള അധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാണ്. രാഷ്ട്രപതി പുറപ്പെടുവിയ്ക്കുന്ന റഗുലേഷനുകളാണ് നിയമസഭ ഇല്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങളുടെ ഭരണം നിയന്ത്രിയ്ക്കുന്നത്.  

ലക്ഷദ്വീപ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാന ചര്‍ച്ചാവിഷയമായിരിക്കുന്നു. ലക്ഷദ്വീപില്‍ പുതിയതായി നടപ്പിലാക്കാന്‍ ആലോചിയ്ക്കുന്ന ചില നിയമങ്ങളും നിലവിലുള്ള നിയമങ്ങളുടെ ഭേദഗതിയുമാണ് വിവാദമായിരിക്കുന്നത്. ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കന്മാരും ജനപ്രതിനിധികളും ആവര്‍ത്തിച്ച് ഉന്നയിച്ചു കൊണ്ടിരിയ്ക്കുന്ന ആരോപണങ്ങളിലെ സത്യവും മിഥ്യയും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം

ചില പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ഒരു അഡ്മിനിസ്‌ട്രേറ്ററെ ലക്ഷദ്വീപിലേയ്ക്ക് അയച്ച് ദ്വീപിലെ സംസ്‌കാരവും പൈതൃകവും സൈ്വര്യജീവിതവും നശിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിയ്ക്കുന്നുവെന്നാണ് ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന ആരോപണം. 2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ അഡ്മിനിസ്‌ട്രേറ്റര്‍ നിയമനമല്ല ഇപ്പോള്‍ ഉണ്ടായത്. ജമ്മുകശ്മീര്‍ കേഡറില്‍ നിന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന  ഫറൂഖ് ഖാനെആയിരുന്നു മോദി സര്‍ക്കാര്‍ ആദ്യം നിയമിച്ചത്. അദ്ദേഹം ബിജെപി ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോഴാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനാവുന്നത്. തുടര്‍ന്ന് കേരളാ കേഡറില്‍ നിന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ദിനേശ്വര്‍ ശര്‍മ്മയും ചുമതലയേറ്റു. കേന്ദ്രഭരണ പ്രദേശങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായി നിയമിക്കപ്പെടുന്നവര്‍ നിലവില്‍ സര്‍വ്വീസില്‍ ഇരിയ്ക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കണമെന്ന യാതൊരു നിബന്ധനയും നിലവിലില്ല.  ഭരണഘടനയുടെ 239-ാം അനുഛേദപ്രകാരം അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയമിക്കാനുള്ള സമ്പൂര്‍ണ്ണ അധികാരം രാഷ്ട്രപതിയ്ക്കുണ്ട്. മേല്‍ പറഞ്ഞ രണ്ട് അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ കാലഘട്ടത്തിലും ഇപ്പോള്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളൊന്നും ഉയര്‍ന്നില്ല. ദിനേശ്വര്‍ ശര്‍മ്മയുടെ ആകസ്മിക മരണത്തിനുശേഷം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ അധിക ചുമതല ദാദ്രാ നഗര്‍ ഹവേലി ആന്റ് ദമന്‍,ദ്യൂ അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ പട്ടേലിന് നല്‍കുകയായിരുന്നു. ഇത് സ്വാഭാവികമായ ഒരു നടപടിക്രമം മാത്രമാണ്. കേരളത്തിലെ ഗവര്‍ണര്‍ പദവിയില്‍ ഒഴിവുവന്നാല്‍ കര്‍ണ്ണാടക ഗവര്‍ണ്ണര്‍ക്ക് അധിക ചുമതല നല്‍കുന്നതുപോലെ സ്വാഭാവികമായ ഒരു നടപടിക്രമം മാത്രം. ദമന്‍-ദ്യൂ അഡ്മിനിസ്‌ട്രേറ്ററുടെ പദവിയില്‍ ഒഴിവു വന്നാല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കാണ് സാധാരണ അധിക ചുമതല നല്‍കുന്നത്. ഇതിനു മുമ്പും പലതവണ ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ട്. ദുരുദ്ദേശത്തോടുകൂടി ഒരു പ്രത്യേക വ്യക്തിയെ തെരഞ്ഞെടുത്ത് ലക്ഷദ്വീപില്‍ നിയമിച്ചു എന്ന ആരോപണം വസ്തുതകളുമായി ബന്ധമില്ലാത്ത വ്യാജ പ്രചാരമാണ്.

ഗുണ്ടാ ആക്ട് നടപ്പിലാക്കല്‍

അടുത്ത ആരോപണം ഗുണ്ടാ ആക്ട് എന്ന ഓമനപ്പേരിട്ട് വിശേഷിപ്പിച്ച് കൊണ്ടിരിയ്ക്കുന്ന The Lakshadweep Prevention of Anti Social Activities Regulation 2021 എന്ന കരട് നിയമത്തെ സംബന്ധിച്ചാണ്. ലക്ഷദ്വീപ് കുറ്റകൃത്യങ്ങള്‍ ഒന്നുതന്നെ ഇല്ലാത്ത നാടാണെന്നും അവിടെ എന്തിനാണ് ഇത്തരത്തിലൊരു നിയമം എന്നതാണല്ലൊ ചോദ്യം. മേല്‍ പറഞ്ഞ കരട് നിയമം ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കാന്‍ ആലോചിയ്ക്കുന്നത് ലക്ഷദ്വീപിലല്ല. കേരള നിയമസഭ 2007 ല്‍ പാസാക്കിയ ഗലൃമഹമ അിശേ ടീരശമഹ അരശേ്ശശേല Kerala Anti Social Activities (prevention (ACT) 2007 സമാനമായ ഒരു നിയമമാണ് ഇത്. കേരളം ക്രിമിനലുകളുടെ പറുദീയ ആയതുകൊണ്ടല്ലല്ലൊ കേരളത്തില്‍ കാപ്പാ നിയമം പാസാക്കിയത്. ഇന്ത്യന്‍ പാര്‍ലമെന്റ് ദേശീയ സുരക്ഷാ നിയമം National Security Act, 1980 നേരത്തെതന്നെ പാസാക്കിയിട്ടുണ്ട്. ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സമാനമായ നിയമങ്ങള്‍ നിലവിലുണ്ട്. ഇത്തരം സംസ്ഥാനങ്ങളിലെല്ലാം നിയമം ദുരുപയോഗം ചെയ്ത് ഭരണകൂടത്തെവിമര്‍ശിക്കുന്നവരെ കരുതല്‍ തടങ്കലില്‍ വെയ്ക്കുകയാണ് എന്ന് പറഞ്ഞാല്‍ അത് വിശ്വാസയോഗ്യമാണോ? Anti Social Activities Regulation  യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടപ്പിലാക്കാന്‍ കഴിയുന്ന ഒരു നിയമമല്ല. നിയമം ദുരുപയോഗം ചെയ്യാതിരിയ്ക്കുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലക്ഷദ്വീപില്‍ പരമ്പരാഗതരീതിയിലുള്ള കുറ്റകൃത്യങ്ങള്‍ കുറവാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. കൊലപാതകം, കത്തിക്കുത്ത്, കൊള്ള തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളൂ. എന്നാല്‍ കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രമം താരതമ്യേന കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്നത് വസ്തുതയാണ്. ലക്ഷദ്വീപ് പാരിസ്ഥിതിക ലോല പ്രദേശമാണ്. ലക്ഷദ്വീപിന്റെ പ്രകൃതി സംരക്ഷണം എന്നത് കടല്‍ത്തീരത്തിന്റേയും പവിഴപ്പുറ്റുകളുടേയും, സംരക്ഷിത കടല്‍ ജീവികളുടേയും സംരക്ഷണം കൂടിയാണ്. എന്നാല്‍ പാരിസ്ഥിതിക ആഘാതം ഏല്‍ക്കുന്ന നിരവധി പ്രവര്‍ത്തികള്‍ ലക്ഷദ്വീപില്‍ നടന്നുവരുന്നുണ്ട്. വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള കടല്‍ ജീവിയാണ് കടല്‍ വെള്ള

രി. ഈ ജീവികളുടെ സാന്നിധ്യം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളുടെ നിലനില്‍പിനും വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണ്. പവിഴപ്പുറ്റുകള്‍ നശിച്ചാല്‍  അത് ദ്വീപിന്റെ നിലനില്‍പ്പിനെതന്നെ അപകടത്തിലാക്കും. അടുത്ത കാലത്തായി കോടിക്കണക്കിന് രൂപയുടെ കടല്‍ വെള്ളരിവേട്ടയാണ്. ലക്ഷദ്വീപ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പിടികൂടിയത്. അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഇത്തരം കടല്‍വേട്ട പ്രദേശികസഹായത്തോടുകൂടിയാണ് നടക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയപ്പെടേണ്ടതല്ലേ?

രാജ്യത്തിന്റെ സുരക്ഷപരമപ്രധാനമാണ്. ലക്ഷദ്വീപിനോട് ചേര്‍ന്ന് കിടക്കുന്ന നമ്മുടെ അയല്‍ രാജ്യങ്ങളില്‍ ഐഎസ് ഉള്‍പ്പെടെയുള്ള തീവ്രവാദികളുടെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും ഇന്ത്യയ്ക്കും ലോകത്തിന്  തന്നെയും ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്. തന്ത്രപ്രധാന മേഖലയായ ലക്ഷദ്വീപിന്റെ സുരക്ഷ രാജ്യസുരക്ഷയില്‍ പ്രധാനമാണ്. അതുകൊണ്ടുതന്നെ ക്രമസമാധാന പാലനത്തിന് ശക്തമായ നിയമങ്ങള്‍ നിര്‍മ്മിയ്‌ക്കേണ്ടത് അടിയന്തരാവിശ്യമാണ്.  

നിയമം കുറ്റവാളികളെ ശിക്ഷിയ്ക്കുവാന്‍ മാത്രമുള്ളതല്ല. ജനങ്ങളെ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുവാന്‍ കൂടി യുള്ളതാണ്. ഒരുപ്രദേശത്ത് കഴിഞ്ഞ കുറേ അധികം വര്‍ഷങ്ങളായി കൊലപാതകക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന കാരണത്താല്‍ ഇന്ത്യന്‍ പീനല്‍ കോഡിന്റെ 302 ാം വകുപ്പിന്റെ പരിധിയില്‍ നിന്ന് ആപ്രദേശത്തെ  ഒഴിവാക്കണം എന്ന് വാദിയ്ക്കുന്നത് എത്രമാത്രം യുക്തിരഹിതമാണ്. സമാനമായ വാദഗതിയാണ് ഇപ്പോള്‍ Anti Social Activities Regulation 2021നെ സംബന്ധിച്ചും ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. ലക്ഷദ്വീപിന്റെ ക്രമസമാധാനപാലന സംവിധാനത്തെയും രാജ്യസുരക്ഷയെയും കരുതി ഇത്തരത്തിലൊരു നിയമം നിര്‍മ്മിക്കുന്നതിനെച്ചൊല്ലി ഇത്രമാത്രം ഭീതിപരത്തുന്നത് എന്തിനാണ്?

Share1TweetSendShareShare

Latest from this Category

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി

എബിവിപി സംസ്ഥാനതല മെമ്പർഷിപ്‌ ക്യാമ്പയിൻ ഡോ. വീരേന്ദ്ര സിംഗ് സോളങ്കി ഉദ്ഘാടനം ചെയ്തു

നാരദ ജയന്തി ആഘോഷവും മാധ്യമ പുരസ്‌കാര സമർപ്പണവും നാളെ

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ചങ്ങനാശേരി കടമാൻചിറ വിവേകാനന്ദ വിദ്യാകേന്ദ്രം പുരസ്കാര നിറവിൽ…

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി

എബിവിപി സംസ്ഥാനതല മെമ്പർഷിപ്‌ ക്യാമ്പയിൻ ഡോ. വീരേന്ദ്ര സിംഗ് സോളങ്കി ഉദ്ഘാടനം ചെയ്തു

നാരദ ജയന്തി ആഘോഷവും മാധ്യമ പുരസ്‌കാര സമർപ്പണവും നാളെ

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ചങ്ങനാശേരി കടമാൻചിറ വിവേകാനന്ദ വിദ്യാകേന്ദ്രം പുരസ്കാര നിറവിൽ…

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

കുടുംബ സങ്കൽപ്പത്തിലാണ് ഭാരത സംസ്കൃതിയുടെ നിലനിൽപ്പ് : പ്രൊഫ.രവീന്ദ്ര ജോഷി

ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം എന്ന ലക്ഷ്യവുമായി, ലഹരി വിരുദ്ധ ജനകീയ സഭയ്ക്ക് തുടക്കം കുറിച്ച് സേവാഭാരതി

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies