VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ദേശീയ നെയ്ത്ത് ദിനത്തില്‍ കാസര്‍കോട് സാരീസിന് തപാല്‍ വകുപ്പിന്റെ ആദരം; പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കി, ഒപ്പം ചെറുവിവരണവും

VSK Desk by VSK Desk
9 August, 2021
in വാര്‍ത്ത
Share
Tweet
SendTelegram

കാസര്‍കോട്: ഭൗമ സൂചികാ പദവിയും, ഇന്ത്യന്‍ ഹാന്‍ഡ്ലൂം പദവിയുമുള്ള കാസര്‍കോട് സാരീസിന് ദേശീയ നെയ്ത്ത് ദിനത്തില്‍ തപാല്‍ വകുപ്പിന്റെ ആദരം. പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കിയാണ് കാസര്‍കോട് സാരീസിനെ ആഗോള തലത്തില്‍ ശ്രദ്ധിക്കുന്ന നടപടിയുമായി തപാല്‍ വകുപ്പ് മുന്നോട്ടു വന്നത്.  

വളരെ സവിശേഷമായിട്ടാണ് തപാല്‍ വകുപ്പ് പ്രത്യേക കവര്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. നെയ്ത്ത് പ്രക്രിയയിലെ സങ്കീര്‍ണ്ണമായ കഠിനാധ്വാനം, കാസര്‍കോട്ടെ നെയ്ത്തുകാരുടെ സഹകരണ സ്ഥാപനത്തിന്റെ പേരും ലോഗോയുമെല്ലാം കവറിന്റെ മുന്‍വശത്ത് ചിത്രീകരിച്ചിരിച്ചിട്ടുണ്ട്. കവറില്‍ പതിച്ചിരിക്കുന്ന സ്റ്റാമ്പില്‍ രാഷ്ട്രപിതാവിന്റെ ചിത്രം ചര്‍ക്കയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. കാസര്‍കോട് സാരികളെക്കുറിച്ച് ചെറുവിവരണവും കവറില്‍ ഉണ്ട്.  

കാസര്‍കോട്  പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് ചടങ്ങ് നടന്നത്. എന്‍.എ. നെല്ലിക്കുന്നിന്റെ സാന്നിധ്യത്തില്‍ ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍  ടി.നിര്‍മ്മല ദേവി കവര്‍ പ്രകാശനം ചെയ്തു. കാസര്‍കോട് വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് പ്രൊഡക്ഷന്‍ ആന്‍ഡ് സെയില്‍സ് സൊസൈറ്റി പ്രസിഡന്റ് മാധവ ഹെരാള കവര്‍ സ്വീകരിച്ചു. കാസര്‍കോട് ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് വി.ശാരദ, അസിസ്റ്റന്റ് സൂപ്രണ്ട് പി.ആര്‍.ഷീല എന്നിവര്‍ സംസാരിച്ചു.  

നേരത്തെ കോലാപ്പൂരി പാദരക്ഷകള്‍, കുത്തമ്പള്ളി നെയ്ത്ത്, പാലക്കാടന്‍ മട്ട അരി, വയനാടന്‍ ഗന്ധകശാല അരി, തിരൂര്‍ വെറ്റില തുടങ്ങിയവയുടെ പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം പ്രത്യേക കവറുകളും സ്റ്റാമ്പുകളും ചരിത്രപരമായ പ്രാധാന്യം നേടിയിട്ടുണ്ട്. ഈ സ്റ്റാമ്പുകള്‍ക്ക് വലിയ ഫിലാറ്റലിക് മൂല്യമുണ്ട്, കൂടാതെ ഇന്ത്യയിലും വിദേശത്തുമുള്ള ഫിലാറ്റലിസ്റ്റുകള്‍ക്കും ആസ്വാദകര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നുമാണ്. അതിലുപരിയായി, ഇത്തരം തപാല്‍ സ്റ്റാമ്പുകളും പ്രത്യേക കവറുകളും ടാഗ് ചെയ്ത പൈതൃക വസ്തുക്കള്‍ പൊതുജനങ്ങളുടെ ഓര്‍മയില്‍ എന്നെന്നും ഉണ്ടാവുകയും ചെയ്യും.  

ഇന്ത്യയിലെ വിവിധ ഫിലാറ്റലിക് ബ്യൂറോകളിലായി ഈ കവര്‍ അഞ്ച് രൂപ നിരക്കില്‍  ലഭിക്കും. ചടങ്ങിനോടനുബന്ധിച്ചു കാസര്‍കോട് മുഖ്യ തപാല്‍ ഓഫീസില്‍ സ്വന്തം ചിത്രം ആലേഖനം ചെയ്തു ലഭിക്കുന്ന ‘മൈ സ്റ്റാമ്പ്’ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share
Tweet
SendShareShare

Latest from this Category

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies