കൊച്ചി: ഹിന്ദുവംശഹത്യയെ ന്യായീകരിക്കാനും മാപ്പിളക്കലാപത്തെ വെള്ളപൂശാനുമായി മഹല്ലുകളെ ഉപയോഗിക്കാന്‍ നീക്കം. എറണാകുളം ജില്ലാ ജമാഅത്ത് കൗണ്‍സിലിന്റേതാണ് തീരുമാനം. മാപ്പിളക്കലാപകാരികളെ സ്വാതന്ത്ര്യസമര രക്തസാക്ഷികളായി ചിത്രീകരിക്കുന്ന ബഹുജനക്കൂട്ടായ്മകള്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് നടത്താനാണ് പദ്ധതി.
ജില്ലയിലുടനീളം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കൂട്ടായ്മകളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 4ന് വൈകിട്ട് 7ന് കളമശ്ശേരി നജാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. താലൂക്ക്, മഹല്ല് ജമാഅത്തുകളുടെ നേതൃത്വത്തില്‍ ‘മലബാര്‍ സ്വാതന്ത്ര്യസമരരക്തസാക്ഷി’കളുടെ ശിലാഫലകങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഗ്രാമീണസദസ്സുകള്‍ വിളിച്ചും പള്ളികളില്‍ വെള്ളിയാഴ്ചകളില്‍ നടക്കുന്ന ജുമുഅ പ്രഭാഷണങ്ങളിലൂടെയും ബഹുജനശ്രദ്ധ ക്ഷണിക്കണമെന്നും ജമാഅത്ത്കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാപ്പിളക്കലാപം സ്വാതന്ത്ര്യസമരമാണെന്ന് വ്യാഖ്യാനിക്കാനുള്ള ശ്രമത്തിനിടെ തന്നെയാണ് ഇത് സംബന്ധിച്ച പ്രചരണങ്ങള്‍ പള്ളികളും മഹല്ലുകളും കേന്ദ്രമാക്കാന്‍ ഇവര്‍ ശ്രമിക്കുന്നതെന്ന് ശ്രദ്ധേയമാണ്.
Discussion about this post