പോസോ(ഇന്തോനേഷ്യ): കൊടുംഭീകരന്‍ അലി കലോറയെയും അനുയായിയെയും വധിച്ചതായി ഇന്തോനേഷ്യന്‍ സേന. ശനിയാഴ്ച രാത്രി പര്‍ഗി മതൗങ് ജില്ലയിലെ വനമേഖലയില്‍ നടന്ന വെടിവെയ്പില്‍ കൊല്ലപ്പെട്ടത് ഈസ്റ്റ് ഇന്തോനേഷ്യ മുജാഹിദീന്‍ ശൃംഖലയുടെ നേതാവും ഐഎസ്ഭീകരനുമായ അലി കലോറയാണെന്ന് സേന സ്ഥിരീകരിച്ചു. തീവ്രവാദ കേന്ദ്രമായി കണക്കാക്കപ്പെടുന്ന പോസോ ജില്ലയുടെ അതിര്‍ത്തിയാണ് ഇത്. സെന്‍ട്രല്‍ സുലാവേസി പോലീസ് മേധാവി റൂഡി സുഫഹ്രിയാദിയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.
കലോറയുടെയും അനുയായിയുടെയും മൃതദേഹങ്ങള്‍ പ്രവിശ്യാ തലസ്ഥാനമായ പാലുവിലെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. സുലാവേസി ദ്വീപിലെ കാട്ടില്‍ അവശേഷിക്കുന്ന കിഴക്കന്‍ ഇന്തോനേഷ്യന്‍ മുജാഹിദ്ദീന്‍ ഭീകരരോട് കീഴടങ്ങാന്‍ സേന ആവശ്യപ്പെട്ടിട്ടുണ്ട്.
ഐഎസ് പ്രവര്‍ത്തനം പ്രവിശ്യയില്‍ ശക്തമായതോടെയാണ് പോലീസും സേനയും കലോയ്ക്ക് വേണ്ടി തെരച്ചില്‍ തുടങ്ങിയത്. അതിനിടെ ഇയാളും മൂന്ന് അനുയായികളും കീഴടങ്ങിയേക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. 2016 ജൂലൈയിലാണ് ഈസ്റ്റ് ഇന്തോനേഷ്യാ മുജാഹിദീന്റെ തലവനായത്. അതിന് ശേഷമാണ് പോസോ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നാല് ക്രിസ്ത്യാനികളെ തീവ്രവാദികള്‍ തലയറുത്ത് കൊന്നത്. മുജാഹിദീന്‍ മുന്‍മേധാവി സാന്റോസോയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് തീവ്രവാദികളെ സുരക്ഷാസേന കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് ഇതെന്ന് അന്ന് കലോറ അവകാശപ്പെട്ടിരുന്നു.
1998 മുതല്‍ 2002 വരെ ആയിരത്തിലധികം പേര്‍ ഈ മേഖലയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരായി നടന്ന നിരവധി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കലോറയുടെ പേര് ചര്‍ച്ചയായിരുന്നു.
Discussion about this post