ധാക്ക: ദൂര്‍ഗാപൂജയെത്തുടര്‍ന്ന് ക്ഷേത്രങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരെ ബംഗ്ലാദേശില്‍ അരങ്ങേറിയ കൊടുംക്രൂരതകളെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. ബംഗ്ലാദേശിലെ പ്രധാന നഗരങ്ങളില്‍ ജനങ്ങള്‍ മെഴുകുതിരി പ്രകടനവുമായി ഹിന്ദുസമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തിറങ്ങി.
അക്രമം എത്രയും വേഗം അമര്‍ച്ചചെയ്യണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ബംഗ്ലാദേശി സര്‍ക്കാര്‍ അടിയന്തരമായി അക്രമങ്ങള്‍ ഇല്ലാതാക്കണ്. ബംഗ്ലാദേശ് അതിന്റെ വേര് മറക്കുകയാണെന്ന് യുഎന്‍ പ്രതിനിധി മിയാസെപ്പോ ട്വീറ്റ് ചെയ്തു.
മഹാനവമി ദിവസമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ഒരു വ്യാജവീഡിയോയെ മറയാക്കി നൂറ് കണക്കിന് മുസ്ലീങ്ങള്‍ നവഖാലിയിലെ ക്ഷേത്രം ആക്രമിച്ചത്. പത്ത് പേരാണ് കൊല്ലപ്പെട്ടത്. നിരവധി ഭക്തജനങ്ങള്‍ക്ക് പരിക്കേറ്റു. വീടുകളും കടകളും തെരഞ്ഞുപിടിച്ച് തീയിട്ടു. തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും അക്രമം പടരുകയായിരുന്നു. നിരവധി ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടു.
ദേവിദുര്‍ഗയുടെ പാദങ്ങളില്‍ ഖുറാന്‍ വെച്ചിരിക്കുന്നതായി കാണിക്കുന്ന വീഡിയോയാണ് പ്രകോപനമായത്. വീഡിയോ വ്യാജമാണെന്നും കലാപം ഉണ്ടാക്കാനായി സൃഷ്ടിച്ചതാണെന്നും പോലീസ് വ്യക്തമാക്കിയിട്ടും തൊട്ടടുത്ത ദിവസങ്ങളില്‍ മതഭീകരര്‍ അഴിഞ്ഞാടുകയായിരുന്നു. ഞായറാഴ്ച രാത്രിയില്‍ നടത്തിയ അക്രമണത്തില്‍ ഇരുപതോളം വീടുകള്‍ പൂര്‍ണമായും അഗ്നിക്കിരയാക്കി. എഴുപത് വീടുകള്‍ തകര്‍ത്തു. നോര്‍ത്ത് രംഗ്പൂര്‍ ജില്ലയില്‍ വ്യാപകമായ കൊള്ളയും കൊള്ളിവയ്പും നടന്നു.
ഇന്നലെ ബംഗ്ലാദേശിലെ ഇസ്‌കോണ്‍ അടക്കമുള്ള ഹിന്ദുസംഘടനകള്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങി. ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മെഴുകുതിരികള്‍ തെളിയിച്ച് അക്രമത്തിനിരയാകുന്ന ന്യൂനപക്ഷഹിന്ദുസമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഷഹബാഗ് പ്രവിശ്യയിലെ ചെറുതും വലുതുമായ ഹിന്ദുസംഘടനകളും ‘ജീവന് വേണ്ടി, നീതിക്ക് വേണ്ടി’ എന്ന മുദ്രാവാക്യവുമായി ഉപവാസസമരവുമായി രംഗത്തിറങ്ങി. ഏഴ് വര്‍ഷത്തിനിടയില്‍ 3679 അക്രമങ്ങളാണ് ബംഗ്ലാദേശില്‍ ഹിന്ദുസമൂഹത്തിനെതിരെ നടന്നത്.
Discussion about this post