പുല്‍വാമ: ലെത്‌പോരയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ രാത്രി ചെലവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിങ്കളാഴ്ച കശ്മീര്‍ താഴ്‌വരയിലെ ജനങ്ങളുമായി നടന്ന ആവേശകരമായ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുല്‍വാമ ജില്ലയിലെ ലെത്പോരസെിആര്‍പിഎഫ് ക്യാമ്പ് സന്ദര്‍ശിച്ച് അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരുമായി സംവദിച്ചത്. അമിത്ഷായും ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും അര്‍ദ്ധസൈനിക വിഭാഗത്തോടൊപ്പം അത്താഴം കഴിച്ചു.
‘അര്‍ധസൈനിക വിഭാഗത്തിലെ സൈനികര്‍ക്കൊപ്പം സമയം ചെലവിടാനും അവരെ കാണാനും അനുഭവങ്ങളും കഷ്ടതകളും അറിയാനും രാഷ്ട്രസേവനത്തിന്റെ ഊര്‍ജ്ജദായകമാതൃകകളകളെ അടുത്തറിയാനും ഞാന്‍ ആഗ്രഹിച്ചു. അതുകൊണ്ടാണ് പുല്‍വാമയിലെ ലെത്പോരയില്‍ ധീരസൈനികര്‍ക്കൊപ്പം കഴിഞ്ഞത്’ അമിത് ഷാ ട്വീറ്റ് ചെയ്തു.
പുല്‍വാമയിലെ സൈനികസ്മാരകത്തില്‍ 2019 ലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാല്‍പത് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് അമിത് ഷായും ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
2019 ഫെബ്രുവരി 14 ന് ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍് സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിലാണ് നാല്‍പത് ധീരസൈനികര്‍ ജീവന്‍ ബലിയര്‍പ്പിച്ചത്. ബാലാക്കോട്ട് ഭീകര പരിശീലന ക്യാമ്പിന് നേരെ ഭാരതം വ്യോമാക്രമണം നടത്തിയാണ് ഇതിന് തിരിച്ചടി നല്‍കിയത്.
Discussion about this post