ശ്രീനഗര്‍: ഞായറാഴ്ച നടന്ന ഐസിസി ടി20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയും ഷെര്‍-ഐ-കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും ഏതാനും വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഐജി വിജയകുമാര്‍ അറിയിച്ചു.
കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി പാക് വിജയം ആഘോഷിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായതോടെയാണ് നടപടി.
Discussion about this post