VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പുരസ്‌കാരം വിവേകാനന്ദ മെഡിക്കല്‍ മിഷന്

VSK Desk by VSK Desk
11 November, 2021
in വാര്‍ത്ത
ShareTweetSendTelegram

വനവാസി സമൂഹത്തിന്‍റെ സുഗമവും സുഖകരവുമായ ജീവിതത്തിന് അത്താണിയാവുകയായിരുന്നു ധനഞ്ജയ് സഗ്‌ദേവ്. വയനാട് മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍. അക്ഷരാര്‍ത്ഥത്തില്‍ നിസ്വാര്‍ത്ഥ സേവകന്‍. പത്മശ്രീയുടെ നിറവിലും ഒന്നും തൻ്റേതല്ലെന്ന വിനമ്രതയാണ് സഗ്‌ദേവിന്‍റെ കുലീനത. വിവേകാനന്ദ മെഡിക്കല്‍ മിഷനും വനവാസി കല്യാണാശ്രമവും സ്വയംസേവകരും ഒറ്റക്കെട്ടായി വനവാസി ബന്ധുക്കള്‍ക്കായി ചെയ്ത പ്രവര്‍ത്തനത്തിനാണ് പത്മശ്രീ പുരസ്‌കാരമെന്ന് പറയുമ്പോഴും അദ്ദേഹത്തില്‍ കണ്ട ഭാവം അതായിരുന്നു.

‘അതീവ സന്തോഷത്തോടെയാണ് പുരസ്‌കാരം സ്വീകരിച്ചത്. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെ അടുത്തുകാണുന്നതിനും സംസാരിക്കുന്നതിനും അവസരവും കിട്ടി. അനുമോദനവും ആശീര്‍വാദവും ഏറ്റുവാങ്ങി. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷമായിരുന്നു അത്. എല്ലാവരും കൂടി ചെയ്ത പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് തന്റെ കൈകളില്‍ എത്തിയത്. പുരസ്‌കാരം തന്‍റെ പേരിലാണെങ്കിലും അത് ഏറ്റുവാങ്ങിയത് എല്ലാവര്‍ക്കും വേണ്ടിയാണ്.’ ധനഞ്ജയ് ദിവാകര്‍ സഗ്‌ദേവ് പറയുന്നു.

1980ലാണ് അദ്ദേഹം എംബിബിഎസ് പൂര്‍ത്തിയാക്കുന്നത്. മുംബൈയിലെ ഏതെങ്കിലും ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യാനുള്ള അവസരം വേണ്ടെന്നുവെച്ച് സമാജ സേവനത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു. ബാല്യം മുതല്‍ തന്നെ ആര്‍എസ്എസ് ശാഖയില്‍ നിന്ന് ലഭിച്ച പ്രേരണയും ഘടകമായി. ഡോക്ടര്‍മാരുടെ സേവനമില്ലാത്ത ഏതെങ്കിലും പ്രദേശത്ത് ജോലിചെയ്യണമെന്നായിരുന്നു ആഗ്രഹം. ആര്‍എസ്എസ് തന്നെ അത്തരമൊരു നിര്‍ദ്ദേശം തരുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മൂന്നാമത് സര്‍സംഘചാലകായിരുന്ന ദേവറസ്ജി വയനാട് ചൂണ്ടിക്കാട്ടുന്നത്. അവിടെ 1972ല്‍ തന്നെ വനവാസി സഹോദരന്മാര്‍ക്കായി മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആരംഭിച്ചിരുന്നു.

മുട്ടില്‍ എത്തിയ സമയത്ത് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടിവന്നു. വളരെ പിന്നാക്കാവസ്ഥ. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലായിരുന്നു. വനവാസികള്‍ മുഖ്യധാരാസമൂഹവുമായി ബന്ധപ്പെടാന്‍ പോലും കൂട്ടാക്കാത്ത സാഹചര്യം. നക്സലുകളുടെ സ്വാധീനം മറുഭാഗത്ത്. ഭാഷ, ഭക്ഷണം, സംസ്‌കാരം എല്ലാം പ്രശ്നമായിരുന്നു. എന്നാല്‍ എല്ലാ ബുദ്ധിമുട്ടും സഹിക്കാന്‍ തയ്യാറായി തന്നെയാണ് എത്തിയത്. കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്യുകയായിരുന്നു ലക്ഷ്യം. ആദ്യം ഭാഷ പഠിച്ചു. അവരുമായി സംസാരിച്ചു. അവരുടെ സ്നേഹം കിട്ടാന്‍ തുടങ്ങി. കൂടുതല്‍ അടുത്തതോടെ ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്താന്‍ തുടങ്ങി.
വനവാസികളെ ഭീതിയിലാഴ്ത്തുന്നത് ‘അരിവാള്‍ രോഗ’മാണ് എന്ന് തിരിച്ചറിയുന്നത് ഇതിനിടയിലാണ്. നാഗ്പൂരില്‍ അരിവാള്‍ രോഗം ഉള്ളവര്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ അതുതന്നെയെന്ന് ഉറപ്പിച്ചു. എന്നാല്‍ അന്ന് വയനാട്ടില്‍ പരിശോധനയ്ക്ക് സംവിധാനങ്ങള്‍ ഇല്ലായിരുന്നു. അന്നത്തെ ജില്ലാ കളക്ടറായിരുന്ന ചൗഹാനുമായി സംസാരിച്ചു. എയിംസില്‍ നിന്ന് ഒരു സംഘം എത്തി.. പരിശോധിച്ച് രോഗം സ്ഥിരീകരിച്ചു. അരിവാള്‍ രോഗം കണ്ടെത്താനും ചികിത്സയ്ക്കും എല്ലാമായി നാലു വര്‍ഷം നീണ്ട ഒരു ഒരു പ്രൊജക്ട് നടപ്പാക്കി. എല്ലാ കോളനികളിലും എത്തി പരിശോധന, രോഗ നിര്‍ണ്ണയം, ചികിത്സ എന്നിവ നടത്തി. വനവാസികളിലുണ്ടായിരുന്ന ഭയം ഇല്ലാതാക്കാന്‍ വിശദമായ കൗണ്‍സിലിംഗ് നല്‍കി. ഇപ്പോള്‍ അരിവാള്‍ രോഗത്തിനുള്ള മികച്ച ചികിത്സാ കേന്ദ്രമാണ് മുട്ടില്‍ ആശുപത്രി. ഭാവിയില്‍ വയനാടിനെ അരിവാള്‍ രോഗമുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.
വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ കൊവിഡ് കാലത്ത് നടത്തിയ സേവനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. 27 ഹെല്‍പ്പ് ഡെസ്‌ക്കുകളാണ് ആരംഭിച്ചത്. വനവാസികള്‍ക്ക് സാനിറ്റൈസര്‍, മാസ്‌ക് എന്നിവയ്ക്കുപുറമെ ആവശ്യമായ സഹായങ്ങളും എത്തിച്ചുനല്‍കി. പ്രതിരോധമാണ് പ്രധാനമെന്ന തിരിച്ചറിവില്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. മൊബൈല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ എല്ലാ കോളനികളിലും നടത്തി. സൗജന്യ മരുന്നുവിതരണവും പരിശോധനയും ആവശ്യമെങ്കില്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സയും നല്‍കുന്നു. കൊവിഡിനെകുറിച്ച് ബോധവത്കരിക്കുന്നതിനായി ഹ്രസ്വചിത്രവും നിര്‍മ്മിച്ചിട്ടുണ്ട്. അതെല്ലാ കോളനികളിലും പ്രദര്‍ശിപ്പിക്കുന്നു.

 അര്‍ഹതപ്പെട്ടവരായിട്ടും അംഗീകാരം ലഭിക്കാതെ പോയ നിരവധി പേര്‍ക്കാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം പദ്മ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. കൂടുതല്‍ ഉന്മേഷത്തോടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ അവര്‍ക്കെല്ലാം പ്രേരണയാകും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ പരിചയപ്പെടാനും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും പുരസ്‌കാരസമര്‍പ്പണ ചടങ്ങിലൂടെ സാധിച്ചെന്നും അതു കൂടുതല്‍ പ്രചോദനമായെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

MyGovIndia on Twitter: "Hematologist dedicated to serving the Tribals of  Wayanad for over 4 decades, Dr. Dhananjay Diwakar Sagdeo is especially  known for his work in treating Sickle Cell Anaemia. He will
Share1TweetSendShareShare

Latest from this Category

ഭക്തിയും സ്നേഹവും പടര്‍ത്തി ശ്രീകൃഷ്ണജയന്തി ശോഭായാത്ര : നഗരവീഥികള്‍ കയ്യടക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും

അദ്ധ്യാപകര്‍ വഴികാട്ടികളാവണം: പ്രൊഫ. ഗീതാ ഭട്ട്

PM interaction with locals at Imphal, in Manipur on September 13, 2025.

കുഞ്ഞുങ്ങളെ ഓർത്ത് നിങ്ങൾ സമാധാനത്തിലേക്ക് തിരിയൂ: മണിപ്പുർ ജനതയോട് പ്രധാനമന്ത്രി മോദി

അയ്യപ്പസംഗമം : ലക്ഷ്യം വാണിജ്യ താൽപര്യം – ഭാരതീയ വിചാര കേന്ദ്രം

മൗറീഷ്യസ് പ്രധാനമന്ത്രി അയോദ്ധ്യയില്‍ ദര്‍ശനം നടത്തി

ശ്രീകൃഷ്ണജയന്തി : ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാടെങ്ങും ശോഭായാത്രകൾ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭക്തിയും സ്നേഹവും പടര്‍ത്തി ശ്രീകൃഷ്ണജയന്തി ശോഭായാത്ര : നഗരവീഥികള്‍ കയ്യടക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും

അദ്ധ്യാപകര്‍ വഴികാട്ടികളാവണം: പ്രൊഫ. ഗീതാ ഭട്ട്

PM interaction with locals at Imphal, in Manipur on September 13, 2025.

കുഞ്ഞുങ്ങളെ ഓർത്ത് നിങ്ങൾ സമാധാനത്തിലേക്ക് തിരിയൂ: മണിപ്പുർ ജനതയോട് പ്രധാനമന്ത്രി മോദി

അയ്യപ്പസംഗമം : ലക്ഷ്യം വാണിജ്യ താൽപര്യം – ഭാരതീയ വിചാര കേന്ദ്രം

മൗറീഷ്യസ് പ്രധാനമന്ത്രി അയോദ്ധ്യയില്‍ ദര്‍ശനം നടത്തി

ശ്രീകൃഷ്ണജയന്തി : ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാടെങ്ങും ശോഭായാത്രകൾ

വീരചക്ര റിസ്വാന്‍ മാലിക്കിനെ ആദരിച്ച് ആര്‍എസ്എസ്

തീരുവകള്‍ക്ക് പിന്നില്‍ ഭാരതത്തിന്റെവളര്‍ച്ചയെ ഭയക്കുന്നവര്‍: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies