VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ആദിവാസി സമൂഹത്തിന്‍റെ ത്യാഗവും ധീരതയും ചര്‍ച്ചയാകണം; ബിര്‍സ മുണ്ട സ്മാരക ഉദ്യാനവും സ്വാതന്ത്ര്യസമര മ്യൂസിയവും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

VSK Desk by VSK Desk
15 November, 2021
in വാര്‍ത്ത
ShareTweetSendTelegram

ന്യൂദല്‍ഹി: ബിര്‍സ മുണ്ട സ്മാരക ഗാര്‍ഡനും ഫ്രീഡം ഫൈറ്റേഴ്‌സ് മ്യൂസിയവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗോത്രവര്‍ഗ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുടെ സ്മരണയ്ക്കായി ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ സ്ഥാപിച്ച മ്യൂസിയമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

എന്‍റെ ജീവിതത്തിന്‍റെ വലിയൊരു ഭാഗം ഞാന്‍ ആദിവാസി സഹോദരി സഹോദരന്മാര്‍ക്കും കുട്ടികള്‍ക്കുമൊപ്പമാണ് ചെലവഴിച്ചത്. അവരുടെ സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും ദൈനംദിന ജീവിതത്തിനും ഞാന്‍ സാക്ഷിയായിരുന്നു. അതിനാല്‍, വ്യക്തിപരമായി എനിക്ക് ഇന്ന് വൈകാരിക ദിനം കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ ആദിവാസി സമൂഹത്തിനുള്ള പങ്ക് രാജ്യത്ത് ചര്‍ച്ചയാകണം. അവരുടെ ത്യാഗത്തിന്‍റെയും ധീരതയുടെയും പ്രതീകമായാണ് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനമായ നവംബര്‍ 15ന് ‘ജനജാതിയ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അടല്‍ ബിഹാരി വാജ്‌പേയിയുടെ ഉറച്ച ഇച്ഛാശക്തിയിലാണ് ജാര്‍ഖണ്ഡ് നിലവില്‍ വന്നത്. ആദിവാസി ക്ഷേമ വകുപ്പ് രൂപീകരിച്ചതും ഗോത്രവര്‍ഗ താല്‍പ്പര്യങ്ങളെ രാജ്യത്തിന്‍റെ നയങ്ങളുമായി ബന്ധിപ്പിച്ചതും അദ്ദേഹമാണ്. ജാര്‍ഖണ്ഡ് സ്ഥാപക ദിനമായ ഇന്ന് ഞാന്‍ അടല്‍ ബിഹാരി വാജ്‌പേയിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലുള്‍പ്പെടെ ആദിവാസി സമൂഹങ്ങളുടെ അമൂല്യമായ സംഭാവനകളെ കുറിച്ച് മോദി സര്‍ക്കാര്‍ മുന്നേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2016ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ഗോത്രവര്‍ഗ സ്വാതന്ത്ര്യ സമര സേനാനികള്‍ വഹിച്ച പങ്ക് ഊന്നിപ്പറയുകയും ധീരരായ ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണയ്ക്കായി മ്യൂസിയങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

India pays tributes to Bhagwan Birsa Munda. https://t.co/990K6rmlDy

— Narendra Modi (@narendramodi) November 15, 2021

വരും തലമുറകള്‍ക്ക് ഗോത്ര സമൂഹങ്ങളുടെ ത്യാഗങ്ങളെക്കുറിച്ച് അറിയാന്‍ കഴിയുന്ന തരത്തിലേയ്ക്ക് സ്മാരകള്‍ നിര്‍മ്മിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആദിവാസികാര്യ മന്ത്രാലയം ഇതുവരെ പത്ത് ആദിവാസി സ്വാതന്ത്ര്യ സമര മ്യൂസിയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെ ഓര്‍മ്മകള്‍ ഈ മ്യൂസിയങ്ങള്‍ കാത്തുസൂക്ഷിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഭഗവാന്‍ ബിര്‍സ മുണ്ട തന്‍റെ ജീവന്‍ ബലിയര്‍പ്പിച്ച റാഞ്ചിയിലെ പഴയ സെന്‍ട്രല്‍ ജയിലാണ് ഭഗവാന്‍ ബിര്‍സ മുണ്ട മെമ്മോറിയല്‍ ഗാര്‍ഡന്‍ കം ഫ്രീഡം ഫൈറ്റേഴ്‌സ് മ്യൂസിയമായി മാറ്റിയെടുത്തത്. രാജ്യത്തിനും ആദിവാസി സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ ത്യാഗത്തിന്റെ സമരണാര്‍ത്ഥമാണ് ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് കേന്ദ്രം ഈ ഉദ്യമം നടപ്പാക്കിയത്.

മ്യൂസിക്കല്‍ ഫൗണ്ടന്‍, ഫുഡ് കോര്‍ട്ട്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഇന്‍ഫിനിറ്റി പൂള്‍, ഗാര്‍ഡന്‍, മറ്റ് വിനോദ സൗകര്യങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന 25 ഏക്കറിലാണ് സ്മൃതി ഉദ്യാനം വികസിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഗോത്രവര്‍ഗ വകുപ്പ് മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും. ഭഗവാന്‍ ബിര്‍സ മുണ്ടയ്‌ക്കൊപ്പം, രക്തസാക്ഷി ബുദ്ധു ഭഗത്, സിദ്ധുകന്‍ഹു, നിലമ്പര്‍പീതാംബര്‍, ദിവാകിസുന്‍, തെലങ്ക ഖാദിയ, ഗയാ മുണ്ട, ജത്ര ഭഗത്, പോട്ടോ എച്ച്, ഭഗീരഥ് തുടങ്ങിയ വ്യത്യസ്ത പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളെയും മ്യൂസിയം ഉയര്‍ത്തിക്കാട്ടും. മാഞ്ചി, ഗംഗാ നാരായണ്‍ സിംഗ്. 25 അടി ഉയരമുള്ള ഭഗവാന്‍ ബിര്‍സ മുണ്ടയുടെ പ്രതിമയും 9 അടി ഉയരമുള്ള മറ്റ് സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രതിമകളും മ്യൂസിയത്തിലുണ്ട്.

ShareTweetSendShareShare

Latest from this Category

ഭാരതമാതാവിനോട് തൊട്ടുകൂടായ്‌മ കാണിക്കുന്നു: ഗവര്‍ണര്‍

ഭാരതം എല്ലാ മേഖലകളിലും പുരോഗമിക്കുന്നു: ജഗ്ദീപ് ധന്‍ഖര്‍

ഇന്ന് ഭരണഘടനാ ദിനം: രാഷ്‌ട്രത്തിന്റെ ആത്മാവ്

സാഫല്യത്തിന്റെ ദിനം: ഡോ. മോഹന്‍ ഭാഗവത്

മാനസികാടിമത്തത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കും: പ്രധാനമന്ത്രി

അയോദ്ധ്യയില്‍ ഇന്ന് ധ്വജാരോഹണം; ഉച്ചയ്‌ക്ക് 11.58നും ഒന്നിനുമിടെ പ്രധാനമന്ത്രി കാവി പതാക ഉയര്‍ത്തും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതമാതാവിനോട് തൊട്ടുകൂടായ്‌മ കാണിക്കുന്നു: ഗവര്‍ണര്‍

ഭാരതം എല്ലാ മേഖലകളിലും പുരോഗമിക്കുന്നു: ജഗ്ദീപ് ധന്‍ഖര്‍

ഇന്ന് ഭരണഘടനാ ദിനം: രാഷ്‌ട്രത്തിന്റെ ആത്മാവ്

സാഫല്യത്തിന്റെ ദിനം: ഡോ. മോഹന്‍ ഭാഗവത്

മാനസികാടിമത്തത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കും: പ്രധാനമന്ത്രി

അയോദ്ധ്യയില്‍ ഇന്ന് ധ്വജാരോഹണം; ഉച്ചയ്‌ക്ക് 11.58നും ഒന്നിനുമിടെ പ്രധാനമന്ത്രി കാവി പതാക ഉയര്‍ത്തും

മലപ്പുറത്തെ കലോത്സവ നാടകം: എന്‍ടിയു പരാതി നല്‍കി

ഗുരു തേഗ് ബഹാദൂർ ധർമ്മത്തിന് വേണ്ടിയുള്ള ജീവിതത്തിന് ഉദാഹരണം: ഡോ. മോഹൻ ഭാഗവത്

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies