VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

കോയമ്പത്തൂര്‍ സ്‌ഫോടനപരമ്പരയില്‍ ജയിലില്‍ കഴിയുന്നവരെ നേരത്തെ വിടാന്‍ തമിഴ്‌നാട് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി മുസ്ലിം സംഘടനകള്‍

VSK Desk by VSK Desk
4 December, 2021
in വാര്‍ത്ത
ShareTweetSendTelegram

ചെന്നൈ: കോയമ്പത്തൂര്‍ സ്‌ഫോടനപരമ്പരക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളെ നേരത്തെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിന് മേല്‍ ഇസ്ലാമിക സംഘടനകളുടെ സമ്മര്‍ദ്ദം. കഴിഞ്ഞ 20 വര്‍ഷമായി 17 പ്രതികളാണ് കോയമ്പത്തൂര്‍ സ്ഫോടനപരമ്പരക്കേസുകളില്‍ ജയിലില്‍ കഴിയുന്നത്.  

ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ ജിഹാദ് ആരംഭിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ചെന്നൈ മെക്ക മസ്ജിദ് മൗലവി ഇമാം എം. മുഹമ്മദ് മന്‍സൂര്‍ കാസിം, ഇപ്പോള്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ആവശ്യം കുറെക്കൂടി ശക്തമാക്കി. മുന്‍ ഡിഎംകെ മുഖ്യമന്ത്രി സിഎന്‍ അണ്ണാദുരൈയുടെ 113ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജയിലില്‍ കഴിയുന്ന 700ഓളം ജീവപര്യന്തത്തടവുകാരെ നേരത്തെ വിട്ടയക്കാന്‍ ഡിഎംകെ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുകയാണ്. എന്തായാലും കുറഞ്ഞത് 10 വര്‍ഷമെങ്കിലും തടവില്‍ കഴിഞ്ഞ ജീവപര്യന്തത്തടവുകാരെ മാത്രമാണ്  മോചിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഇളവ് നല്‍കേണ്ടാത്ത 17 വ്യവസ്ഥകളും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട്. വര്‍ഗ്ഗീയ കാലാപം, മതപരമായ കുറ്റകൃത്യങ്ങള്‍ എന്നിവ ചെയ്തവര്‍ക്ക് ഇളവ് നല്‍കേണ്ടെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതിനെ മറികടന്ന് സമ്മര്‍ദ്ദത്തിലൂടെ ഇവരെ മോചിപ്പിക്കാനാണ് മുസ്ലിംസംഘടനകള്‍ ശ്രമിക്കുന്നത്.

1998 ഫിബ്രവരി 14നാണ് ബിജെപി നേതാവ് എല്‍.കെ. അദ്വാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപൊതുയോഗഗത്തിന്‍റെ ഭാഗമായി  കോയമ്പത്തൂരില്‍ സ്‌ഫോടനപരമ്പര ഉണ്ടായത്. ഇതില്‍ 58 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരിക്കേറ്റു. അദ്വാനിയുടെ ഒരു പൊതുയോഗം നടക്കുന്നിടത്താണ് സ്‌ഫോടനങ്ങള്‍ നടന്നത്. 11 വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷം 100 പേരെ വിട്ടയച്ചു. 17 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. ഈ 17 പേരെ ജീവപര്യന്തകാലാവധി തീരും മുന്‍പ് വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് മുസ്ലിം സംഘടനകള്‍ ഡിഎംകെ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. സി.എന്‍. അണ്ണാദുരൈയുടെ 113ാം ജന്മദിനത്തോടനുബന്ധിച്ച് ജീവപര്യന്തത്തടവുകാരെ വിട്ടയക്കാനുള്ള തീരുമാനം കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതികളെ നേരത്തെ മോചിപ്പിക്കാനുള്ള നല്ലൊരു അവസരമായി കാണുകയാണ് സംഘടനകള്‍. തെരഞ്ഞെടുപ്പിന് മുന്‍പ് തങ്ങളുെട ആവശ്യം അംഗീകരിച്ച സര്‍ക്കാരായതിനാല്‍ ഡിഎംകെ സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയും സംഘടനകള്‍ക്കുണ്ട്. തങ്ങളുടെ വോട്ടിന് പകരമായി സ്റ്റാലിന്‍ സര്‍ക്കാര്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതികളെ വിട്ടയയ്ക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

ടിഎംഎംകെ, എംഎംകെ, പിഎഫ് ഐ, എസ് ഡിപി ഐ തുടങ്ങി 23 മുസ്ലിംസംഘടനകള്‍ ഉള്‍പ്പെട്ട മുസ്ലിം സംഘടനകളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ഫെഡറേഷന്‍ നവമ്പര്‍ 29ന് മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോയമ്പത്തൂര്‍, പുഴല്‍, വെല്ലൂര്‍, മറ്റ് സെന്‍ട്രല്‍ ജയിലുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന 38 മുസ്ലിം കുറ്റവാളികളെ വിട്ടയക്കാന്‍ സ്റ്റാലിനോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് മുസ്ലിം നേതാക്കള്‍. ഇതില്‍ 17 പേര്‍ കോയമ്പത്തൂര്‍ സ്‌ഫോടനപരമ്പരക്കേസുകളിലെ പ്രതികളാണ്. സ്റ്റാലിനെ കണ്ട ദൗത്യസംഘത്തെ നയിച്ചിരുന്നത് മൗലാന പിഎ കാജാ മൊഹിനുദ്ദീന്‍ ബഖാവിയാണ്. നിയമസാധുതകള്‍ പരിശോധിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് ഫെഡറേഷന്‍റെ കോഓര്‍ഡിനേറ്ററായ ബഷീര്‍ അഹമ്മദ് പറഞ്ഞു.

ഈ ആവശ്യമുന്നയിച്ച് മുസ്ലിംസംഘടനകള്‍ ഈയിടെ തിരുച്ചിയില്‍ പ്രതിഷേധം നടത്തിയിരുന്നു. ഷഹീന്‍ ബാഗ് പ്രതിഷേധ സമിതിയുടെ നേതൃത്വത്തിലായിരുന്നു ഈ പ്രതിഷേധം. മുസ്ലിം തടവുകാരെ വിട്ടയക്കണമെന്നതായിരുന്നു ആവശ്യം.

‘ഞങ്ങള്‍ വോട്ടുചെയ്താണ് ഡിഎംകെ സര്‍ക്കാരിനെ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ജയിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അവര്‍ ഞങ്ങളെ വഞ്ചിച്ചു. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ സര്‍ക്കാരിനെതിരെ ജിഹാദ് ആരംഭിച്ച് ഞങ്ങളുടെ ശക്തി തെളിയിക്കും,’ ചെന്നൈ മെക്ക മസ്ജിദ് മൗലവി ഇമാം മന്‍സൂര്‍ കാസിം പറഞ്ഞു. ‘കോയമ്പത്തൂര്‍ ബോംബ്‌സ്‌ഫോടനക്കേസിലെ പ്രതികളെ കാലവധിക്ക് മുന്‍പേ ജയിലില്‍ നിന്നും വിട്ടയയ്ക്കണമെന്ന ആവശ്യം നിരസിക്കുന്നത് ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. സര്‍്ക്കാര്‍ അവരുടെ നിലപാട് മാറ്റുമെന്ന് കരുതുന്നു.’ – മനിതനേയ മക്കള്‍ കക്ഷി (എംഎംകെ) മേധാവിയും എംഎല്‍എയുമായ എംഎച്ച് ജവാരിയുള്ള പറയുന്നു.

അതേ സമയം രാഷ്ട്രീയ നിരീക്ഷനായ ബാല ഗൗതമന്‍ ഡിഎംകെ സര്‍ക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്തു. വര്‍ഗ്ഗീയ കലാപത്തില്‍ പങ്കാളികളാവുകയോ ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുകയോ ചെയ്തവരെ നേരത്തെ ജയില്‍മോചിതരാക്കേണ്ടെന്ന സര്‍ക്കാരിന്‍റെ തീരുമാനം ശരിയാണെന്ന് ബാല ഗൗതമന്‍ വിശ്വസിക്കുന്നു. മുസ്ലിങ്ങള്‍ സര്‍ക്കാര്‍ പദവികള്‍ കയ്യടക്കുന്നത് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മാത്രമാണ്. അല്ലാതെ ജനങ്ങളുടെ ക്ഷേമമോ പൊതു ആവശ്യങ്ങളോ അവരുടെ അജണ്ടയിലില്ലെന്നും ബാല ഗൗതമന്‍ നിരീക്ഷിക്കുന്നു.

‘രാജീവ്ഗാന്ധിയെ വധിച്ചവരെ ജയില്‍മോചിതരാക്കാന്‍ ആവശ്യപ്പെടുന്ന ഡിഎംകെ എന്തുകൊണ്ട് കോയമ്പത്തൂര്‍ സ്‌ഫോടനപരമ്പരക്കേസിലെ പ്രതികളെയും മോചിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല? ഇത് ഇരട്ടത്താപ്പാണ്.’- മുസ്ലിം സംഘടനാ നേതാവായ അബ്ദുള്‍ കരിം പറയുന്നു. പൊലീസും സൈന്യവും ഒരാഴ്ച മൗനം പാലിച്ചാല്‍ ആര്‍എസ്എസിനെയും ബിജെപിയെയും അസമിലും ത്രിപുരയിലും ചെയ്തതുപോലെ കഷണങ്ങളായി നുറുക്കുമെന്നാണ് മറ്റൊരു നേതാവായ പാല റഫീക് പറയുന്നത്. ബിജെപി നേതാവ് കല്യാണരാമനെ വധിക്കണമെന്ന് പാലാ റഫീക് പ്രസ്താവിച്ചിട്ടുള്ളതായി പത്രപ്രവര്‍ത്തകന്‍ ബാല ഗൗതമന്‍ പറയുന്നു. എന്നാല്‍ ഡിഎംകെ സര്‍ക്കാര്‍ പാല റഫീകിനെ അറസ്റ്റ് ചെയ്യുന്നതിന് പകരം ബിജെപി നേതാക്കളെയും പത്രപ്രവര്‍ത്തകരെയും ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്യുകയാണ്. അവരുടെ വക്താക്കളായാണ് ഡിഎംകെ പ്രവര്‍ത്തിക്കുന്നതെന്നും ബാല ഗൗതമന്‍ പറയുന്നു.

എന്തായാലും ഡിഎംകെ സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ജയില്‍ നിറയ്ക്കല്‍ സമരം നടത്തുമെന്ന് സയ്യിദ് അലി മുസ്ലിം താക്കീത് നല്‍കിയിരിക്കുകയാണ്. 

ShareTweetSendShareShare

Latest from this Category

സ്ത്രീ പങ്കാളിത്തം രാഷ്‌ട്രത്തിന്റെ ശക്തി: രാഷ്‌ട്രപതി

നാളത്തെ ജോലികൾക്കായി യുവാക്കളെ പ്രാപ്തരാക്കുക; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

എഐ ഉള്ളടക്കം ലേബല്‍ ചെയ്യണം, ദുരുപയോഗം തടയാന്‍ നിയമഭേദഗതിക്ക് കേന്ദ്ര ഐടി മന്ത്രാലയം

‘പിഎം ശ്രീ’ പദ്ധതിയില്‍ കേരളവും ചേര്‍ന്നു, ധാരണാപത്രത്തില്‍ ഒപ്പുവച്ചു

“മഹാനായ ആത്മീയ നേതാവ്, അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം”: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം 25, 26 തീയതികളില്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സ്ത്രീ പങ്കാളിത്തം രാഷ്‌ട്രത്തിന്റെ ശക്തി: രാഷ്‌ട്രപതി

നാളത്തെ ജോലികൾക്കായി യുവാക്കളെ പ്രാപ്തരാക്കുക; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

എഐ ഉള്ളടക്കം ലേബല്‍ ചെയ്യണം, ദുരുപയോഗം തടയാന്‍ നിയമഭേദഗതിക്ക് കേന്ദ്ര ഐടി മന്ത്രാലയം

‘പിഎം ശ്രീ’ പദ്ധതിയില്‍ കേരളവും ചേര്‍ന്നു, ധാരണാപത്രത്തില്‍ ഒപ്പുവച്ചു

“മഹാനായ ആത്മീയ നേതാവ്, അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം”: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം 25, 26 തീയതികളില്‍

പിഎം ശ്രീ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എബിവിപി നേതാക്കള്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയപ്പോള്‍ (ഫയല്‍)

പിഎം ശ്രീ: വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിച്ച് എബിവിപി; വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണം

പോക്സോ കേസ് പ്രതിയായ എസ്എഫ്ഐ നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണം: എബിവിപി

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies