രാംപൂര്‍: സമാധാനത്തിന്റെ സര്‍ക്കാരാണ് യുപിയിലേതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘മുമ്പ് മൂന്ന് ദിവസം കൂടുമ്പോള്‍ കലാപങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ഒരു കലാപം പോലും നടന്നിട്ടില്ല, ഇളക്കിവിടാന്‍ ശ്രമിച്ചവര്‍ അക്രമമോ കൊള്ളയോ നടത്തിയാല്‍ അവരുടെ അടുത്ത ഏഴ് തലമുറ നഷ്ടപരിഹാരം നല്കി കഷ്ടപ്പെടേണ്ടിവരുമെന്ന് താക്കീത് നല്‍കിയിട്ടുണ്ട്, യോഗി പറഞ്ഞു. രാംപൂരില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ദളിതരുടെ ഭൂമിയും പാവപ്പെട്ടവരുടെ സ്വത്തും പിടിച്ചെടുത്തതായിരുന്നു എസ്പി സര്‍ക്കാരിന്റെ ഭരണത്തെ ജനങ്ങള്‍ തൂത്തെറിയാന്‍ കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘അധികാരത്തില്‍ വന്നാല്‍ സൗജന്യ വൈദ്യുതി നല്‍കുമെന്ന് അഖിലേഷ് യാദവ് പറയുന്നത് കേട്ടു. അവരുടെ ഭരണകാലത്ത് സംസ്ഥാനത്തിന്റെ എല്ലാ മുക്കിലും മൂലയിലും പണം കൊടുത്താലും വൈദ്യുതി കിട്ടുമായിരുന്നില്ല, പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സൗജന്യ വൈദ്യുതിയെപ്പറ്റി പറയുന്നതെന്ന് യോഗി പറഞ്ഞു.
എസ്പി സര്‍ക്കാര്‍ വന്നാല്‍ വലിയ രാമക്ഷേത്രം പണിയുമായിരുന്നുവെന്നാണ് ഇപ്പോള്‍ പറയുന്നത്. കര്സേവയ്ക്കെത്തിയ രാമഭക്തരെ വെടിവെച്ച് കൊന്ന സര്‍ക്കാരാണ് അവരുടേതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബിജെപി സര്‍ക്കാര്‍ യുപിയില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് സര്‍ക്കാര്‍ജോലി നല്‍കിയെന്നും 1.61 കോടിയിലധികം പേര്‍ക്ക് സംസ്ഥാനത്ത് തൊഴില്‍ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post