സുക്മ: നാല്‍പത്തിനാല് നക്‌സലുകള്‍ കീഴടങ്ങി. ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ചിന്തല്‍നാര്‍ പ്രദേശത്താണ് ഒമ്പത് വനിതാ കേഡര്‍മാരടക്കം 44 നക്‌സലുകള്‍ കീഴടങ്ങിയത്. കരിഗുണ്ടം പോലീസ് ക്യാമ്പില്‍ സുക്മ പോലീസ് സൂപ്രണ്ട് സുനില്‍ ശര്‍മ്മയ്ക്ക് മുമ്പാകെയാണ് നക്സലുകള്‍ സ്വയം കീഴടങ്ങിയത്.
ഇവരില്‍ ഒരാളുടെ തലയില്‍ രണ്ട് ലക്ഷം രൂപ പാരിതോഷികവും ഉണ്ടായിരുന്നതായി എസ്പി ശര്‍മ പറഞ്ഞു. കീഴടങ്ങിയതിന് പിന്നാലെ നക്സലുകള്‍ക്ക് വിരുന്നൊരുക്കാനും പോലീസ് തയ്യാറായി.
Discussion about this post