ന്യൂദല്‍ഹി: ഹ്യുണ്ടായിക്ക് പിന്നാലെ കശ്മീര്‍ ഭീകരരെ പിന്തുണച്ച് ഫുഡ് ഔട്ട്ലെറ്റ് ഭീമന്‍മാരായ കെഎഫ്സിയും പിസ്സ ഹട്ടും. ഫെബ്രുവരി 5 ന് പാകിസ്ഥാന്‍ കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ വിവാദസന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തത്. അതേസമയം ഇന്ത്യാവിരുദ്ധ ബഹുരാഷ്ട്ര കമ്പനികള്‍ക്കെതിരെ ബഹിഷ്‌കരണ കാമ്പയിന് രാജ്യത്തിനകത്തും പുറത്തും വലിയ പിന്തുണയാണ് ലഭിക്കുന്നതത്.
ഹ്യുണ്ടായ് പാകിസ്ഥാനെതിരെ ഇന്ത്യയില്‍ പ്രതിഷേധം കനത്തതോടെ കെഎഫ്‌സി മാനേജ്‌മെന്റ് ക്ഷമാപണവുമായി രംഗത്തെത്തി. ‘രാജ്യത്തിന് പുറത്തുള്ള ചില കെഎഫ്സി സോഷ്യല്‍ മീഡിയ ചാനലുകളില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന് ഞങ്ങള്‍ അഗാധമായി ക്ഷമ ചോദിക്കുന്നു. ഞങ്ങള്‍ ഇന്ത്യയെ ബഹുമാനിക്കുന്നു, കൂടാതെ എല്ലാ ഇന്ത്യക്കാരെയും അഭിമാനത്തോടെ സേവിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയില്‍ ഉറച്ചുനില്‍ക്കുന്നു,’ എന്ന് കെഎഫ്‌സി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അതേസമയം വിവാദത്തില്‍ പിസ ഹട്ട് പ്രതികരണത്തിന് തയ്യാറായിട്ടില്ല.
കാശ്മീര്‍ വിഭജനത്തിന് വേണ്ടി വാദിക്കുന്ന കെഎഫ്സി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ചലച്ചിത്ര നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ‘എല്ലാ കെഎഫ്‌സി ഔട്ട്ലെറ്റുകള്‍ക്കെതിരെയും നടപടിയെടുക്കാന്‍ കേന്ദ്രത്തോടും എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ആ ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടണം. അവര്‍ക്ക് ഇന്ത്യയില്‍ ബിസിനസ്സ് ചെയ്യാന്‍ അവകാശമില്ല,’ അദ്ദേഹം ട്വീറ്റ്‌ചെയ്തു.
ബഹുരാഷ്ട്ര കമ്പനികള്‍ ദേശീയ വികാരങ്ങളെ മാനിക്കണമെന്ന് മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ അരുണ്‍ ബോത്ര പറഞ്ഞു. ട്വിറ്ററിലെ ഒരു പോസ്റ്റില്‍ അദ്ദേഹം എഴുതി, പാതി മനസ്സോടെയുള്ള പ്രസ്താവന അവര്‍ക്ക് പശ്ചാത്താപമില്ലെന്നാണ് തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി ഭാരതീയരും ബഹിഷ്‌കരണകാമ്പയിന്‍ ഏറ്റെടുത്തതോടെ ഇത്തരം കമ്പനികള്‍ കൂടുതല്‍ പ്രതിസന്ധിയിലാണ്. 130 കോടി ജനങ്ങളുള്ള വിപണി വേണോ അതോ പാകിസ്ഥാനും മതഭീകരതയും വേണോ എന്ന് കമ്പനികള്‍ തീരുമാനിക്കട്ടെ എന്നാണ് വിദേശങ്ങളിലടക്കം ഉയരുന്ന താക്കീത്.














Discussion about this post