ചേര്‍ത്തല: ദിശാബോധം പകര്‍ന്നു നല്‍കിയ ദാര്‍ശനികനായിരുന്നു പരമേശ്വര്‍ജിയെന്ന് ആര്‍.എസ്.എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്‍. ശശിധരന്‍ പറഞ്ഞു. പരമേശ്വര്‍ജിയുടെ രണ്ടാം സ്മൃതിദിനത്തില്‍ മുഹമ്മയിലെ താമരശ്ശേരി ഇല്ലത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അളക്കാനും വിലയിരുത്താനുമാവാത്ത മഹദ് വ്യക്തിത്വമായിരുന്നു പരമേശ്വര്‍ജിയുടേത്. ദേശീയതയില്‍ ആകൃഷ്ടരായി സംഘത്തിലേക്ക് വന്ന ഓരോ പ്രവര്‍ത്തകനെയും വളര്‍ത്താനും അവര്‍ക്ക് കാഴ്ചപ്പാട് നല്‍കുവാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ മാതൃകാപരമായിരുന്നു. കേരളത്തിന് ദേശീയതയില്‍ നിന്ന് വിഭിന്നമായ അസ്തിത്വമില്ലെന്ന് ചൂണ്ടിക്കാണിക്കാന്‍ പരമേശ്വര്‍ജിക്ക് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് ഡോ.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി. സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ. ആര്‍.രാജലക്ഷ്മി, കാര്യദര്‍ശി ജെ.മഹാദേവന്‍, പരിസ്ഥിതി പര്യാവരണ്‍ സംസ്ഥാന സംയോജക് ടി.എസ്. നാരായണന്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ജഗ്ഗുസ്വാമി, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ദേശീയ കൗണ്‍സില്‍ അംഗം വെള്ളിയാകുളം പരമേശ്വരന്‍ എന്നിവരും പരമേശ്വര്‍ജിയുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ കാര്യദര്‍ശി പ്രമോദ് ടി. ഗോവിന്ദന്‍ സ്വാഗതവും ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
Discussion about this post