ലഖ്‌നൗ: പ്രിയങ്കയോട് ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തനെതിരെ ഭീഷണിയുമായി കോണ്‍ഗ്രസ്. ബുര്‍ഖയോ ബിക്കിനിയോ എന്തുവേണമെങ്കിലും ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന പ്രിയങ്കയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത ടിവി 9 ഭാരത് വര്‍ഷ് ചാല്‍ റിപ്പോര്‍രര്‍ അഭിഷേക് ഉപാധ്യായയ്ക്കാണ് ഭീഷണി നേരിട്ടത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയുടെ പ്രകാശനവേളയിലാണ് അഭിഷേകിന്റെ ചോദ്യത്തില്‍ പ്രിയങ്ക അസ്വസ്ഥയായത്.
വികസനത്തില്‍നിന്ന് ബുര്‍ഖയിേേലക്കും ബിക്കിനിയിലേക്കും ചര്‍ച്ച വഴിമാറ്റിയത് പ്രിയങ്കയാണെന്ന അഭിഷേകിന്റെ പരാമര്‍ശം അവരെ പ്രകോപിതയാക്കി. യൂണിഫോമല്ല, സ്ത്രീകള്‍ക്ക് എന്ത് ധരിക്കാം എന്നതാണ് പൊതുവായ പ്രശ്നമെന്ന് അവര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചപ്പോള്‍, ബിക്കിനിക്ക് സ്‌കൂളിലെന്താണ് പ്രസക്തിയെന്ന് അഭിഷേക് ചോദ്യം ആവര്‍ത്തിച്ചു.
ഇതോടെ പ്രിയങ്ക ക്ഷുഭിതയായി. ‘ഒരു സ്ത്രീ എന്ത് ധരിക്കരുത് എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല, നിങ്ങളെന്തിനാണ് സ്‌കാര്‍ഫ് ധരിക്കുന്നത്, അത് അഴിക്കൂ’ എന്ന് അവര്‍ ആക്രോശിച്ചു. താന്‍ സ്‌കൂളിലല്ല, പത്രസമ്മേളനത്തിലാണ് എന്ന് അഭിഷേക് തിരിച്ചടിച്ചു.
വാര്‍ത്താ സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ അഭിഷേകിനെതിരെ തിരിഞ്ഞു. പണം പറ്റുന്ന മാധ്യമപ്രവര്‍ത്തകനാണ് അഭിഷേകെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേറ്റ് അധിക്ഷേപിച്ചു.
Discussion about this post