ന്യൂദല്‍ഹി: സിഖ് ഫോര്‍ ജസ്റ്റിസുമായി അടുത്ത ബന്ധം പുലര്‍ത്തിയ ‘പഞ്ചാബ് പൊളിറ്റിക്‌സ് ടിവി’യുടെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ബ്ലോക്ക് ചെയ്യാന്‍ വാര്‍ത്താ വിതരണ മന്ത്രാലയം ഉത്തരവിട്ടു. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇവരുടെ ആപ്പുകള്‍, വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയാണ് ബ്ലോക്ക് ചെയ്യുന്നത്. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ഖലിസ്ഥാന്‍ അനുകൂല പ്രചരണത്തിന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഇവര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ബ്ലോക്ക് ചെയ്ത ആപ്പുകള്‍, വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയുടെ ഉള്ളടക്കം മതവിഭാഗീയതയും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്നവയാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഹാനികരമാണെന്നും കണ്ടെത്തിയാണ് നടപടി.
Discussion about this post