ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് 50,000 മെട്രിക് ടണ്‍ ഗോതമ്പ് കൂടി എഫ്‌സിഐ എത്തിക്കും. അഫ്ഗാനിസ്ഥാന് മാനുഷിക സഹായത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ അഭ്യര്‍ത്ഥനമാനിച്ചാണിത്.
അമൃത്സറില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല, അഫ്ഗാന്‍ അംബാസഡര്‍ ഫരീദ് മമുണ്ടസായി, വേള്‍ഡ് ഫുഡ് പ്രോഗ്രാം കണ്‍ട്രി ഡയറക്ടര്‍ ബിഷവ് പരാജുലി എന്നിവര്‍ 2500 മെട്രിക് ടണ്‍ ഗോതമ്പുമായി 50 ട്രക്കുകളുടെ ആദ്യ വാഹനവ്യൂഹം ഫ്‌ളാഗ് ഓഫ് ചെയ്തു. അട്ടാരിയില്‍ നിന്ന് പാകിസ്ഥാന്‍ വഴി ജലാലാബാദിലേക്കാണ് ഗോതമ്പ് എത്തിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് അന്നം നല്‍കുന്നതില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ഹര്‍ഷവര്‍ധന്‍ ശ്രിംഗ്ല പറഞ്ഞു. ഇതിനകം ഇന്ത്യ ഇതിനകം 500,000 ഡോസ് കോവാക്‌സിനും 13 ടണ്‍ അവശ്യ ജീവന്‍രക്ഷാ മരുന്നുകളും 500 യൂണിറ്റ് ശൈത്യകാല വസ്ത്രങ്ങളും വിതരണം ചെയ്തിട്ടുണ്ട്. ഇവ ലോകാരോഗ്യ സംഘടനയ്ക്കും (ഡബ്ല്യുഎച്ച്ഒ) കാബൂളിലെ ഇന്ദിരാഗാന്ധി ആശുപത്രിക്കും കൈമാറി.
Discussion about this post