VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പത്തുലക്ഷംപേര്‍ക്ക്കേന്ദ്ര നിയമനം

VSK Desk by VSK Desk
15 June, 2022
in വാര്‍ത്ത
Share
Tweet
SendTelegram

ന്യൂദല്‍ഹി: അടുത്ത ഒന്നരവര്‍ഷം കൊണ്ട് കേന്ദ്ര സര്‍വ്വീസുകളില്‍ പത്തുലക്ഷം പേരെ നിയമിക്കാന്‍  നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും  മനുഷ്യ വിഭവശേഷി   അവലോകനം ചെയ്ത ശേഷം പ്രധാനമന്ത്രി തന്നെയാണ് തീരുമാനം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ നികത്താനാണ് മുന്‍ഗണന.  വിവിധ വകുപ്പുകളില്‍ നിരവധി ഒഴിവുകളുണ്ടെങ്കിലും നിയമന നടപടികള്‍ മന്ദഗതിയിലാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.
എല്ലാ വകുപ്പുകളും മന്ത്രാലയങ്ങളും ഒഴിവുള്ള തസ്തികകളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. ഏപ്രിലില്‍ കേന്ദ്ര സെക്രട്ടറിമാരുടെ  നാല് മണിക്കൂര്‍  യോഗത്തിലും റിക്രൂട്ട്മെന്റ് ഡ്രൈവിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു.
2020 മാര്‍ച്ച് ഒന്നുവരെ വിവിധ കേന്ദ്ര വകുപ്പുകളിലായി 8.72 ലക്ഷം ഒഴിവുകള്‍ ഉണ്ടെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രാജ്യസഭയില്‍  കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ് മറുപടി നല്‍കിയിരുന്നു, കേന്ദ്രവകുപ്പുകളുടെയും അംഗീകൃത അംഗബലം 40.05 ലക്ഷമാണ്. എന്നാല്‍ നിലവില്‍ 31.33 ലക്ഷം ജീവനക്കാരേ ഉള്ളൂ. ഇതില്‍ 40.55 ശതമാനം പേര്‍ റെയില്‍വേയിലും 30.5 ശതമാനം പേര്‍ ആഭ്യന്തരമന്ത്രാലയത്തിലും 12.31 ശതമാനം പേര്‍ പ്രതിരോധ മന്ത്രാലയത്തിലും. പോസ്റ്റല്‍ വകുപ്പില്‍ 5.66 ശതമാനം ജീവനക്കാരും റവന്യൂവകുപ്പില്‍ 3.26 ശതമാനം ജീവനക്കാരുമുണ്ട്. മറ്റെല്ലാ വകുപ്പുകളിലുമായി 7.72 ശതമാനം ജീവനക്കാരുണ്ട്. കേന്ദ്ര ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം ശമ്പളവും മറ്റ് അലവന്‍സുകളും നല്‍കാന്‍  മാറ്റിവെയ്ക്കുന്നത് 2.25 ലക്ഷം കോടിയാണ്.
മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 2014-20 കാലത്തു  മാത്രം 5.6 ലക്ഷം പേര്‍ക്ക് കേന്ദ്രസര്‍വ്വീസില്‍ ജോലി നല്‍കിയിട്ടുണ്ട്.  ഇതില്‍ മൂന്നുലക്ഷം പേര്‍ക്കും  റെയില്‍വേയാണ് ജോലി നല്‍കിയത്. പുതിയ പ്രഖ്യാപനം അനുസരിച്ച് കേന്ദ്രപോലീസ് സേനകളില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് നിയമനം നല്‍കും. പ്രതിദിനം രണ്ടായിരം  പേര്‍ക്കാണ്  കേന്ദ്രസര്‍വ്വീസില്‍ ജോലി നല്‍കുക.  യുപിഎസ്‌സി, എസ്എസ്സി, റെയില്‍വേ എന്നിവര്‍ക്കാണ് പത്തുലക്ഷം പേര്‍ക്ക് ജോലി നല്‍കാനുള്ള ഹിമാലയന്‍ ദൗത്യത്തിന്റെ ചുമതല.റെയില്‍വേയില്‍ തന്നെ രണ്ടു ലക്ഷത്തിലേറ ഒഴിവുകളുണ്ടെന്നാണ്  പാര്‍ലമെന്റില്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഏപ്രില്‍ 11ന് അറിയിച്ചത്.

Share1
Tweet
SendShareShare

Latest from this Category

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies