ന്യൂദല്‍ഹി: കൊതുകുവല, ഫിഷ് ഫ്രൈ, തന്തൂരി ചിക്കന്‍…. പാര്‍ലമെന്റിനുമുന്നിലെ മഹാത്മാഗാന്ധി പ്രതിമയ്ക്കുമുന്നന്നില്‍ പ്രതിപക്ഷ എംപിമാരുടെ അമ്പതുമണിക്കൂര്‍ സമരം പൊടിപൊടിച്ചു. എംപിമാരുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ചാണ് പാര്‍ലമെന്റിന്റെ പ്രവേശന കവാടത്തില്‍ സമരം തുടങ്ങിയത്. മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് സമീപമുള്ള പുല്‍ത്തകിടിയില്‍ തുറന്ന സ്ഥലത്ത് കൊതുകുവലയില്‍ ഉറങ്ങുന്ന എംപിമാരുടെ ചിത്രങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
സമരമിരുന്ന എംപിമാര്‍ക്ക് ഡിഎംകെയുടെ വകയായിരുന്നു ഉച്ചഭക്ഷണം. ഇഡ്ഡലിയാണ് വിഭവം. അതിനുപിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മീന്‍ വറത്തതും തന്തൂരി ചിക്കനും എത്തിയത്. ഗാന്ധി പ്രതിമയ്ക്ക് മുന്നിലിരുന്നുതന്നെ നേതാക്കള്‍ ഇതെല്ലാം കഴിച്ചു.
മഹാത്മാഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണിതെന്ന് ചൂണ്ടിക്കാട്ടി ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല രംഗത്തെത്തിയതോടെ സംഭവം വിവാദമായി.
Discussion about this post