VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം സ്വത്വബോധമുണർത്തുന്നതിനാകണം – ദത്താത്രേയ ഹൊസബളെ

സംഘ വ്യാപനം ഒരു ലക്ഷം ഗ്രാമങ്ങളിലേക്ക്. ആർഎസ്എസ് പ്രതിനിധി സഭ ഇന്നവസാനിക്കും.

VSK Desk by VSK Desk
12 March, 2022
in ഭാരതം
ShareTweetSendTelegram

കർണാവതി: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവാഘോഷം സമാജത്തിൽ സ്വത്വബോധമുണർത്തുന്നതിനും രാഷ്ട്ര ഭാവനയെ സുദൃഢമാക്കുന്നതിനും ഉതകുന്നതാകണമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ പറഞ്ഞു.കർണാവതിയിൽ നടക്കുന്നആർ എസ് എസ് അഖില ഭാരതീയ പ്രതിനിധി സഭയോടനുബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇത് വ്യക്തമാക്കിയത്.

വിദ്യാഭ്യാസം ഭാരത കേന്ദ്രീകൃതമാകണം. അതിലൂടെ വിദ്വാർത്ഥി സമൂഹത്തിലും യുവാക്കളിലും വികസിത ഭാരതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഉണ്ടാകണം.സ്വത്വത്തിലൂന്നിയ ജീവിതവീക്ഷണം രാഷ്ട്രത്തിൻ്റെ ഭാവിയെ സുരക്ഷിതമാക്കും. ഭാരതത്തിൻ്റെ ഏകതയെയും മാതൃഭൂമി എന്ന ഭാവനയേയും ആധ്യാത്മിക ധാരകളെയും ദുർബലമാക്കാനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. സ്വദേശീയമായ നമ്മുടെ വിദ്യാഭ്യാസ-രാജനൈതിക സാമ്പത്തിക സങ്കല്പങ്ങളെ അവർ തകർക്കാൻ പരിശ്രമിച്ചു. നൂറ്റാണ്ടുകൾ നീണ്ടു നിന്ന നമ്മുടെ സ്വാതന്ത്ര്യ സമരം സാർവത്രികവും സർവ്വ മേഖലകളിലും സ്വത്വബോധമുണർത്താനുള്ള നിരന്തര പരിശ്രമമായിരുന്നു.അത് കേവലം രാഷ്ട്രീയമായിരുന്നില്ല.

സ്വാമി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദൻ, മഹർഷി അരബിന്ദോ .ലാൽ-ബാൽ-പാൽ, മഹാത്മാഗാന്ധി, വീര സവർക്കർ, നേതാജി-സുഭാഷ്ചന്ദ്രബോസ്, ചന്ദ്രശേഖർ ആസാദ്, ഭഗത്സിംഗ്, വേലു നാച്ചിയാർ, റാണി ഗൈഡിൻലിയുതുടങ്ങി അറിയപ്പെടുന്നവരും അല്ലാത്തവരുമായ നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ നമ്മുടെ രാഷ്ട്ര ഭാവനയെ പ്രബലമാക്കി. ഉറച്ച ദേശഭക്തനായ ഡോ. ഹെഡ്ഗേവാറിൻ്റെ നേതൃത്വത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘവും അതിൻ്റെ പങ്ക് വഹിച്ചു.

സ്വാതന്ത്ര്യ സമരത്തിൽ പല കാരണങ്ങളാൽ സ്വത്വബോധം കുറഞ്ഞതാണ് വിഭജനം പോലുള്ളകാര്യങ്ങളിലേക്ക് നയിച്ചത്.സ്വത്വബോധത്തെ എല്ലാ മേഖലകളിലും ഉണർത്തിയെടുക്കുകയെന്നതാണ് ഇന്നിൻ്റെ ആവശ്യം. ഭാരതത്തെ വിജ്ഞാന സമൂഹമായി വികസിപ്പിച്ച് ലോകനേതൃത്വത്തിന്റെ പങ്ക് വഹിക്കാൻ ഭാരതത്തെ പ്രാപ്തരാക്കുകയും വേണം. അദ്ദേഹം പറഞ്ഞു.

പ്രതിനിധി സഭ ഇന്നവസാനിക്കും. അമ്പത്തിഅയ്യായിരം പ്രവർത്തന കേന്ദ്രങ്ങളിൽ നിന്ന് ഒരു ലക്ഷം സ്ഥലങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള കർമ്മപദ്ധതിക്ക് പ്രതിനിധി സഭ അന്തിമരൂപം നൽകും.

Tags: അമൃതമഹോത്സവം
Share1TweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies