ഗോപാൽപാറ: ഭീകര സംഘടനയായ അൽ- ഖ്വയ്ദയുമായി ബന്ധമുള്ള ഒരാളെക്കൂടി ആസാം പോലീസ് അറസ്റ്റ് ചെയ്തു. ഗോപാൽപാറയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇതിനുമുമ്പ് ഭീകരസംഘടനയുമായി ബന്ധമുള്ള രണ്ടു പേരെ ആസാം പോലീസ് അറസ്റ്റു ചെയ്തിരുന്നു.
അബ്ദുസ് സൗഹാൻ എന്നാണ് ഇയാളുടെ പേര്. നേരത്തെ അറസ്റ്റിലായ ഇമാമുമാരുമായി ഇയാൾക്ക് അടുത്ത ബന്ധമാണുള്ളതെന്നും പോലീസ് സൂപ്രണ്ട് വി.വി. രാകേഷ് റെഡി അറിയിച്ചു. ഇമാമുമാരുടെ അറസ്റ്റിനെ തുടർന്ന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാവുമെന്നാണ് സൂചന.
കുറച്ചു വർഷങ്ങൾക്കു മുൻപ് അൽ-ഖ്വയ്ദ ബന്ധമുള്ള ആറ് ബംഗ്ലാദേശി ഭീകരർ ആസാമിലെത്തിയിരുന്നതായി ആസാം പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ചാർ മേഖലയും, മുസ്ലിങ്ങൾ കൂടുതലുള്ള മേഖലകളും ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം. ഇവിടെ നിന്നും ഭീകരസംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും ഇവരുടെ ആശയം മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുകയുമാണ്.
ബംഗ്ലാദേശി ഭീകരരിൽ ഒരാളെ ആസാം പോലീസ് അറസ്റ്റു ചെയ്തു. അഞ്ച് പേർ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)












Discussion about this post