ശ്രീനഗര്‍: ജമ്മുവില്‍ മഹാറാലിയുമായി പുതിയ രാഷ്ട്രീയ അധ്യായം തുറന്ന് മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ്. കശ്മീരിലേക്ക് വരികയാണെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ച ഗുലാംനബിയുടെ പുതിയ പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തില്‍ വലിയചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ പാര്‍ട്ടിയുടെ പേരും പതാകയും ജനങ്ങള്‍ തീരുമാനിക്കുമെന്ന് ജമ്മുവില്‍ പ്രസംഗത്തിനിടെ ഗുലാംനബി ആസാദ് പറഞ്ഞു.
ജമ്മു കശ്മീരിലെ സൈനിക് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. ‘ഞാന്‍ ഇതുവരെ പാര്‍ട്ടിയുടെ പേര് തീരുമാനിച്ചിട്ടില്ല. ജമ്മു കശ്മീരിലെ ജനങ്ങള്‍ പാര്‍ട്ടിയുടെ പേരും പതാകയും തീരുമാനിക്കും. എല്ലാവര്‍ക്കും മനസ്സിലാകുന്ന ഒരു ഹിന്ദുസ്ഥാനി പേര് ഞാന്‍ പാര്‍ട്ടിക്ക് നല്‍കും,’ അദ്ദേഹം പറഞ്ഞു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post