ഗുവാഹതി: അടിമത്തത്തില്‍ സ്വയം മോചിക്കാനുള്ള പരിശ്രമത്തില്‍ ഓരോരുത്തരും ഏര്‍പ്പെടണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. പരിഭാഷപ്പെടുത്തി മനസ്സിലാക്കേണ്ടതല്ല ഭാരതീയ ജീവിതം. ഇന്‍ഡ്യ ദാറ്റീസ് ഭാരത് എന്ന് ഭരണഘടനയില്‍പ്പോലും പറയേണ്ടിവന്ന സാഹചര്യം തിരിച്ചറിയേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 22, 23, 24 തീയതികളില്‍ ഗുവാഹതിയില്‍ നടക്കുന്ന ലോക്മന്ഥന്‍ സാംസ്‌കാരിക സംഗമത്തിന് മുന്നോടിയായി സംഘടിപ്പിച്ച യുവമന്ഥന്‍ പരിപാടിയില്‍ ലോക് ബിയോണ്ട് ഫോക്ക് എന്ന പുസ്തകം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്മന്ഥന് വേദിയാകുന്ന ഗുവാഹത്തിയുടെ മണ്ണ് അധിനിവേശത്തിനെതിരെ പോരാടിയ ധീരനായ ലാചിത് ബര്‍ഫുക്കന്റെ കര്‍മ്മഭൂമിയാണ്. പൗരാണിക പ്രസിദ്ധമായ പ്രാഗ്‌ജ്യോതിഷഭൂമിയാണത്. ഭാരതീയസംസ്‌കൃതിയുടെ ഏകാത്മഭാവം പ്രവചിച്ച സംന്യാസി ശ്രേഷ്ഠന്‍ ശങ്കരദേവിന്റെയും അദ്ദേഹത്തിന്റെ ഉത്തരാധികാരി മാധവദേവിന്റെയും മണ്ണാണിത്. ലോകം നമസ്‌കരിച്ച ചക്രവര്‍ത്തി പൃഥുവിന്റെ അതേ ചരിത്രഭൂമിയിലാണ് ലോക്മന്ഥന്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എംപി സുധാംശുത്രിവേദി മുഖ്യപ്രഭാഷണം നടത്തി. ഡോ.നാനിഗോപാല്‍ മഹന്ത അധ്യക്ഷത വഹിച്ചു. ഗുവാഹതി സര്‍വകലാ രജിസ്ട്രാര്‍ ഡോ. കിരണ്‍ജ്യോതി ശര്‍മ്മ സംസാരിച്ചു.











