റായ്പൂർ,(ഛത്തീസ്ഗഡ്) : ആർ എസ് എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന് ഇന്ന് രാവിലെ റായ്പൂരിലെ ശ്രീ ജൈനം മാനസ് ഭവനിൽ തുടക്കമായി. ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത്, സർകാര്യവാഹ് ദത്താത്രേയ ഹോസ ബാളെ എന്നിവർ ഭാരതമാതാവിന്‍റെ ചിത്രത്തിൽ മാലയണിയിച്ചതോടെ രണ്ട് ദിവസത്തെ ബൈഠക് ഔപചാരികമായി ആരംഭിച്ചു. 36 വിവിധക്ഷേത്ര സംഘടനകളുടെ പ്രധാന ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
നിലവിലെ ദേശീയ സാമൂഹിക സാഹചര്യം, വിദ്യാഭ്യാസം, സേവനം, സാമ്പത്തിക രംഗം, ദേശീയ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഗോസേവ ഗ്രാമവികസനം, പരിസ്ഥിതി, കുടുംബ പ്രബോധനം, സാമാജിക സമരസത തുടങ്ങിയ വിഷയങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കും.
യോഗത്തിൽ ആർ എസ് എസ് സഹ സർകാര്യവാഹുമാരായ ഡോ. കൃഷ്ണ ഗോപാൽ, ഡോ. മൻമോഹൻ വൈദ്യ, അരുൺ കുമാർ, സി ആർ . മുകുന്ദ, രാംദത്ത് ജി ചക്രധർ, കാര്യകാരി അംഗങ്ങളായ ഭയ്യാജി ജോഷി, സുരേഷ് സോണി, വി. ഭാഗയ്യ, വിദ്യാഭാരതി ജനറൽ സെക്രട്ടറി ഗോവിന്ദ് മഹന്തി, എബിവിപി സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാൻ, ജനറൽ സെക്രട്ടറി നിധി ത്രിപാഠി, വി എച്ച്പി വർക്കിങ് പ്രസിഡന്റ് അലോക് കുമാർ, രാഷ്ട്ര സേവിക സമിതി പ്രമുഖ സഞ്ചാലിക ശാന്തക്ക , കാര്യവാഹിക അന്നദാനം സീതക്ക, സേവാഭാരതി ജനറൽ സെക്രട്ടറി രേണു പഥക്, ബിജെപി പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, ബി എം എസ് പ്രസിഡന്റ് ഹിരണ്മയ് പാണ്ഡ്യ, സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രൻ, കിസാൻ സംഘ് സംഘടനാ സെക്രട്ടറി ദിനേശ് കുൽക്കർണി, വനവാസി കല്യാൺ ആശ്രമം പ്രസിഡന്റ് രാമചന്ദ്ര ഖരാഡി, സംസ്കൃത ഭാരതി സംഘടനാ സെക്രട്ടറി ദിനേശ് കാമത്ത് തുടങ്ങി 240-ലധികം പേർ ബൈഠക്കിൽ പങ്കെടുക്കുന്നുണ്ട്.
Discussion about this post